2018ലെ പ്രളയം മനുഷ്യനിര്‍മിതം ; ഇന്ന് കൂടുതല്‍ തെളിവുകള്‍ പുറത്തുവിടാന്‍ മാത്യു കുഴല്‍നാടന്‍
നിശബ്ദ പ്രചാരണ ദിവസവും ആരോപണങ്ങള്‍ സജീവ ചര്‍ച്ചയാക്കാനാണ് യുഡിഎഫ് ലക്ഷ്യമിടുന്നത്
Apr 8, 2026, 07:47 IST
തന്റെ ആരോപണം വ്യാജമെങ്കില്‍ എന്തുകൊണ്ട് സര്‍ക്കാര്‍ നിയമനടപടി സ്വീകരിക്കുന്നില്ലെന്ന ആണ് മാത്യു കുഴല്‍നാടന്റെ ചോദ്യം
2018ലെ പ്രളയം മനുഷ്യനിര്‍മിതം എന്ന ആരോപണത്തിന്മേല്‍ മാത്യു കുഴല്‍നാടന്‍ ഇന്ന് കൂടുതല്‍ അനുബന്ധ തെളിവുകള്‍ പുറത്തുവിട്ടേക്കും. മന്ത്രി ആയിരുന്ന കെ കൃഷ്ണന്‍കുട്ടിയുടെ ശബ്ദരേഖ പുറത്തുവിട്ടെങ്കിലും, സര്‍ക്കാര്‍ നിഷേധിച്ചിരുന്നു. എ ഐ വഴി നിര്‍മ്മിച്ച ശബ്ദ ശകലം എന്നായിരുന്നു മന്ത്രി കൃഷ്ണന്‍കുട്ടിയുടെ പ്രതികരണം. ഈ സാഹചര്യത്തിലാണ് ജല വിഭവ വകുപ്പുമായി ബന്ധപ്പെട്ട കൂടുതല്‍ രേഖകള്‍ പുറത്തുവിടാന്‍ ശ്രമിക്കുന്നത്.
തന്റെ ആരോപണം വ്യാജമെങ്കില്‍ എന്തുകൊണ്ട് സര്‍ക്കാര്‍ നിയമനടപടി സ്വീകരിക്കുന്നില്ലെന്ന ആണ് മാത്യു കുഴല്‍നാടന്റെ ചോദ്യം. നിശബ്ദ പ്രചാരണ ദിവസവും ആരോപണങ്ങള്‍ സജീവ ചര്‍ച്ചയാക്കാനാണ് യുഡിഎഫ് ലക്ഷ്യമിടുന്നത്