ഹൃദയത്തില്‍ നിന്നും നന്ദി!നിറയേ സ്നേഹം...പ്രണാമം; ഷഹബാസ് അമന്‍
പി ജയചന്ദ്രനെ അനുസ്മരിച്ച് ഗായകന്‍ ഷഹബാസ് അമന്‍.
Jan 10, 2025, 06:38 IST
'മലയാളത്തിന്റെ മാത്രമല്ലല്ലൊ....തമിളിന്റെയും ഭാവഗായകനല്ലേ !
അന്തരിച്ച ഗായകന്‍ പി ജയചന്ദ്രനെ അനുസ്മരിച്ച് ഗായകന്‍ ഷഹബാസ് അമന്‍. 'മലയാളത്തിന്റെ മാത്രമല്ലല്ലൊ....തമിളിന്റെയും ഭാവഗായകനല്ലേ ! ഏത് പാട്ട് ഈ ചിത്രത്തോടൊപ്പം ചേര്‍ക്കും?........മൗനം.......ഹൃദയത്തില്‍ നിന്നും നന്ദി!നിറയേ സ്നേഹം...പ്രണാമം..' ഷഹബാസ് അമന്‍ കുറിച്ചു.
ഇന്നലെ വൈകിട്ടോടെയാണ് പി ജയചന്ദ്രന്റെ മരണം. പൂങ്കുന്നത്തെ വീട്ടില്‍ കുഴഞ്ഞുവീണതിനെ തുടര്‍ന്ന് തൃശൂര്‍ അമല ആശുപത്രിയില്‍ എത്തിച്ചു. 7.45 ഓടെ മരണം സ്ഥിരീകരിക്കുകയായിരുന്നു.