വര്‍ക്കലയിൽ തിരയില്‍പ്പെട്ട് കാണാതായ തമിഴ്നാട് സ്വദേശിയുടെ മൃതദേഹം കണ്ടെത്തി
വർക്കല പാപനാശം ബീച്ചില്‍ തിരയില്‍പ്പെട്ട് കാണാതായ തമിഴ്നാട് സ്വദേശി മുഹമ്മദ് അഫ്സറിന്റെ മൃതദേഹം കണ്ടെത്തി. തിരയില്‍പ്പെട്ട് കാണാതായ സ്ഥലത്ത് നിന്നും ഏകദേശം 50 മീറ്റർ മാറിയുള്ള ഭാഗത്ത് കടലിന് മുകളിലായാണ് മൃതദേഹം കിടന്നത്.
Updated: Mar 31, 2026, 13:06 IST
ഇന്നലെ ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് സംഭവം. രാവിലെ ഒൻപത് സുഹൃത്തുക്കളോടൊപ്പം വർക്കല പാപനാശം ബീച്ചില്‍ എത്തിയ അഫ്സർ കടലില്‍ കുളിക്കുന്നതിനിടെ വലിയ തിരമാലയില്‍പ്പെട്ട് കടലിലേക്ക് ഒഴുകിപ്പോകുകയായിരുന്നു
തിരുവനന്തപുരം: വർക്കല പാപനാശം ബീച്ചില്‍ തിരയില്‍പ്പെട്ട് കാണാതായ തമിഴ്നാട് സ്വദേശി മുഹമ്മദ് അഫ്സറിന്റെ മൃതദേഹം കണ്ടെത്തി. തിരയില്‍പ്പെട്ട് കാണാതായ സ്ഥലത്ത് നിന്നും ഏകദേശം 50 മീറ്റർ മാറിയുള്ള ഭാഗത്ത് കടലിന് മുകളിലായാണ് മൃതദേഹം കിടന്നത്.
ഇന്നലെ ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് സംഭവം. രാവിലെ ഒൻപത് സുഹൃത്തുക്കളോടൊപ്പം വർക്കല പാപനാശം ബീച്ചില്‍ എത്തിയ അഫ്സർ കടലില്‍ കുളിക്കുന്നതിനിടെ വലിയ തിരമാലയില്‍പ്പെട്ട് കടലിലേക്ക് ഒഴുകിപ്പോകുകയായിരുന്നു. തുടർന്ന് ശക്തമായ അടിയൊഴുക്കില്‍പ്പെടുകയും ചെയ്തു.