താമരശ്ശേരിയിൽ 19 കാരിക്കെതിരെ അജ്ഞാതന്റെ ആക്രമണം: വിസർജ്യം പുരട്ടിയ തുണികൊണ്ട് ശ്വാസം മുട്ടിച്ചു
കാരാടിയിൽ വീട്ടിൽക്കയറി 19-കാരിയെ ആക്രമിക്കാൻ ശ്രമിച്ച് അജ്ഞാതൻ . വ്യാഴാഴ്ച വൈകുന്നേരം ആറരയോടെയാണ് സംഭവം. വിസർജ്യം പുരട്ടിയ തുണികൊണ്ട് പെൺകുട്ടിയെ ശ്വാസം മുട്ടിച്ചു. സംഭവസമയത്ത് പെൺകുട്ടിയും അമ്മയും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്.
Apr 24, 2026, 10:49 IST
താമരശ്ശേരി: കാരാടിയിൽ വീട്ടിൽക്കയറി 19-കാരിയെ ആക്രമിക്കാൻ ശ്രമിച്ച് അജ്ഞാതൻ . വ്യാഴാഴ്ച വൈകുന്നേരം ആറരയോടെയാണ് സംഭവം. വിസർജ്യം പുരട്ടിയ തുണികൊണ്ട് പെൺകുട്ടിയെ ശ്വാസം മുട്ടിച്ചു. സംഭവസമയത്ത് പെൺകുട്ടിയും അമ്മയും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്.
അമ്മ പുറകിലത്തെ വാതിൽ തുറന്ന് അടുക്കളമാലിന്യം കളയാൻ പുറത്തിറങ്ങിയപ്പോഴാണ് സംഭവം. ഈ സമയത്ത് കിടപ്പുമുറിയിൽ കമഴ്ന്ന് കിടന്ന് മൊബൈൽ നോക്കുന്നതിനിടെ അജ്ഞാതൻ എത്തി ശ്വാസം മുട്ടിക്കുകയായിരുന്നു. പെട്ടെന്ന് തള്ളിമാറ്റി ബഹളംവെച്ചപ്പോൾ അജ്ഞാതൻ ഓടി മറഞ്ഞു. താമരശ്ശേരി പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.