താമരശ്ശേരിയിലെ കൂട്ടബലാത്സംഗം: കാറില്‍വെച്ച് പീഡിപ്പിച്ചത് രണ്ടുപേര്‍, മുന്‍സീറ്റില്‍ രണ്ടുപേര്‍ കൂടി ഉണ്ടായിരുന്നതായി യുവതി

കാറിന്റെ മുന്‍സീറ്റില്‍ രണ്ടുപേര്‍ കൂടി ഇരുന്നിരുന്നതായും 20-കാരി മൊഴി നല്‍കിയിട്ടുണ്ട്.

 

യുവതിയെ പലതവണ ബലാത്സംഗംചെയ്‌തെന്ന കേസില്‍ സ്വകാര്യ ബസ് ജീവനക്കാരായ രണ്ടുപേരെ കഴിഞ്ഞദിവസമാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

താമരശ്ശേരിയിലെ കൂട്ടബലാത്സംഗക്കേസില്‍ കൂടുതല്‍ പ്രതികള്‍ ഉള്‍പ്പെട്ടിട്ടുണ്ടോയെന്ന് പൊലീസ് പരിശോധിക്കുന്നു. കാറില്‍വെച്ച് ബലാത്സംഗത്തിനിരയാപ്പോള്‍ കാറില്‍ നാലുപേര്‍ ഉണ്ടായിരുന്നതായാണ് പരാതിക്കാരി പൊലീസിന് നല്‍കിയ മൊഴി. രണ്ടുപേരാണ് പീഡിപ്പിച്ചതെന്നും എന്നാല്‍, കാറിന്റെ മുന്‍സീറ്റില്‍ രണ്ടുപേര്‍ കൂടി ഇരുന്നിരുന്നതായും 20-കാരി മൊഴി നല്‍കിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് കൂടുതല്‍പേര്‍ പ്രതികളുണ്ടോ എന്നതില്‍ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയിരിക്കുന്നത്. പീഡനത്തിന് ശേഷം പ്രതികള്‍ ഭീഷണിപ്പെടുത്തി പണം കവര്‍ന്നതായും യുവതി മൊഴി നല്‍കിയിട്ടുണ്ട്.

യുവതിയെ പലതവണ ബലാത്സംഗംചെയ്‌തെന്ന കേസില്‍ സ്വകാര്യ ബസ് ജീവനക്കാരായ രണ്ടുപേരെ കഴിഞ്ഞദിവസമാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ബസ് ഡ്രൈവറായ പുതുപ്പാടി വെസ്റ്റ് കൈതപ്പൊയില്‍ കെ കെ അനീഷ്, ക്ലീനറായ വെസ്റ്റ് കൈതപ്പൊയില്‍ പുഴക്കുന്നുമ്മല്‍ വീട്ടില്‍ സജിത് എന്നിവരാണ് പിടിയിലായത്.

കഴിഞ്ഞ ഏപ്രില്‍ മാസം മുതല്‍ പലതവണകളായി ഇവര്‍ ബലാത്സംഗംചെയ്‌തെന്നാണ് 20-കാരിയുടെ പരാതി. താമരശ്ശേരി ചുരത്തിന് സമീപംവെച്ച് നിര്‍ത്തിയിട്ട ബസിനുള്ളില്‍വെച്ചും ബലാത്സംഗം ചെയ്തതായും പരാതിയിലുണ്ട്.