തലായി കെ ലതേഷ് വധക്കേസ്: ഒന്ന് മുതല്‍ 7 വരെയുള്ള പ്രതികള്‍ കുറ്റക്കാരെന്ന് കോടതി; ശിക്ഷാവിധി ഉച്ചയ്ക്ക്
സിപി ഐ എം നേതാവ് കെ ലതേഷിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ ഒന്ന് മുതല്‍ 7 വരെ പ്രതികള്‍ കുറ്റക്കാരെന്ന് കണ്ടെത്തി കോടതി.ശിക്ഷാവിധി ഉച്ചയ്ക്ക് 1 മണിക്ക് വിധിക്കും. ആർ എസ് എസ് – ബി ജെ പി പ്രവർത്തകരാണ് പ്രതികള്‍.
2008 ഡിസംബർ 31നാണ് തലശ്ശേരി തലായിലെ ലതേഷിനെ വെട്ടിക്കൊലപ്പെടുത്തിയത്. കേസില്‍ 12 പേരാണ് അറസ്റ്റിലായത്.
തലശ്ശേരി: സിപി ഐ എം നേതാവ് കെ ലതേഷിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ ഒന്ന് മുതല്‍ 7 വരെ പ്രതികള്‍ കുറ്റക്കാരെന്ന് കണ്ടെത്തി കോടതി.ശിക്ഷാവിധി ഉച്ചയ്ക്ക് 1 മണിക്ക് വിധിക്കും. ആർ എസ് എസ് – ബി ജെ പി പ്രവർത്തകരാണ് പ്രതികള്‍.
ആർഎസ്‌എസ് - ബിജെപി പ്രവർത്തകരാണ് കേസിലെ പ്രതികള്‍. 2008 ഡിസംബർ 31നാണ് തലശ്ശേരി തലായിലെ ലതേഷിനെ വെട്ടിക്കൊലപ്പെടുത്തിയത്. കേസില്‍ 12 പേരാണ് അറസ്റ്റിലായത്. ഇതില്‍ ഒന്നുമുതല്‍ 7 വരെയുള്ള പ്രതികള്‍ കുറ്റക്കാരാണെന്ന് കണ്ടെത്തിയ കോടതി 9 മുതല്‍ 12 വരെയുള്ള പ്രതികളെ വെറുതെ വിട്ടു.
കേസിൻ്റെ വിചാരണ കാലയളവില്‍ 8ാം പ്രതി മരിച്ചിരുന്നു.തലശേരി മത്സ്യത്തൊഴിലാളി യൂണിയൻ (സി ഐ ടി യു) നേതാവും സി പി ഐ എം ബ്രാഞ്ച് സെക്രട്ടറിയുമായിരുന്നു കെ ലതേഷ്. ഇദ്ദേഹത്തിന്റെ സുഹൃത്തായ മോഹൻലാലെന്ന ലാലുവിനെയും ആക്രമിച്ചെങ്കിലും അദ്ദേഹം പരുക്കുകളോടെ രക്ഷപ്പെട്ടിരുന്നു.