ഒന്നു മുതല്‍ 12 വരെ പാഠപുസ്തക പരിഷ്കരണം പൂര്‍ത്തിയാകുന്നു: മന്ത്രി വി. ശിവൻകുട്ടി

ഒന്നു മുതല്‍  12 വരെയുള്ള പാഠപുസ്തക പരിഷ്കരണം കേരളത്തില്‍ അന്തിമഘട്ടത്തിലേക്ക് കടക്കുന്നതായി വിദ്യാഭ്യാസ മന്ത്രി .

 

ഭരണഘടനാ മൂല്യങ്ങള്‍ ഉയർത്തിപ്പിടിക്കുന്ന പാഠഭാഗങ്ങള്‍ കേരളം കൂടുതല്‍ ശക്തമായി ഉള്‍പ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു

തിരുവനന്തപുരം: ഒന്നു മുതല്‍  12 വരെയുള്ള പാഠപുസ്തക പരിഷ്കരണം കേരളത്തില്‍ അന്തിമഘട്ടത്തിലേക്ക് കടക്കുന്നതായി വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി. കേന്ദ്ര സർക്കാർ ദേശീയ വിദ്യാഭ്യാസ നയത്തിലൂടെ സ്വന്തം നയങ്ങള്‍ അടിച്ചേല്‍പ്പിക്കാൻ ശ്രമിക്കുകയാണെന്നും, എന്നാല്‍ കേരള പാഠ്യപദ്ധതി ചട്ടക്കൂടിന്റെ അടിസ്ഥാനത്തിലാണ് സംസ്ഥാനത്ത് പരിഷ്കരണം നടക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.

ഭരണഘടനാ മൂല്യങ്ങള്‍ ഉയർത്തിപ്പിടിക്കുന്ന പാഠഭാഗങ്ങള്‍ കേരളം കൂടുതല്‍ ശക്തമായി ഉള്‍പ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. വേനലവധി മാറ്റം സംബന്ധിച്ച്‌ ജനങ്ങളുടെ അഭിപ്രായം അറിയുന്നതിനായി കരട് വിജ്ഞാപനം പ്രസിദ്ധീകരിക്കുമെന്നും മന്ത്രി അറിയിച്ചു