തിരുവനന്തപുരം വനിതാ പോളിടെക്നിക്കിൽ ലക്ചറർ തസ്തികയിൽ താത്കാലിക നിയമനം
Jul 15, 2025, 19:44 IST
തിരുവനന്തപുരം : കൈമനം സർക്കാർ വനിതാ പോളിടെക്നിക് കോളേജിൽ ഇലക്ട്രിക്കൽ എൻജിനിയറിങ് ലക്ചറർ തസ്തികയിൽ താത്കാലിക നിയമനം നടത്തുന്നു.
ഇതിനായി ജൂലൈ 17ന് അഭിമുഖം നടക്കും. ബന്ധപ്പെട്ട വിഷയത്തിൽ ഫസ്റ്റ് ക്ലാസിൽ കുറയാത്ത ബി.ടെക് ബിരുദമാണ് ജോലിക്കുവേണ്ടിയുള്ള യോഗ്യത.
താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ബയോഡാറ്റ, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളുമായി രാവിലെ 10ന് മേധാവി മുമ്പാകെ അഭിമുഖത്തിന് ഹാജരാകണം.