കൊണ്ടോട്ടിയില്‍ ടെമ്പോ ട്രാവലറും ടിപ്പര്‍ ലോറിയും കൂട്ടിയിടിച്ചു; രണ്ടുപേര്‍ മരിച്ചു, 10 പേര്‍ക്ക് പരിക്ക്

അപകടത്തില്‍ 10 പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ 5 പേരുടെ നില ഗുരുതരമാണ്.

 

ട്രാവലറിന്റെ ഡ്രൈവറായ പാലക്കാട് വടവന്നൂര്‍ സ്വദേശി രാജേഷ്, പാലക്കാട് മുര്‍കശംകുന്ന് വായനശാല സ്വദേശി രമണി (60)എന്നിവരുമാണ് മരിച്ചത്. 

കൊണ്ടോട്ടിയില്‍ ടെമ്പോ ട്രാവലറും ടിപ്പര്‍ ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ രണ്ടുപേര്‍ മരിച്ചു. ട്രാവലറിന്റെ ഡ്രൈവറായ പാലക്കാട് വടവന്നൂര്‍ സ്വദേശി രാജേഷ്, പാലക്കാട് മുര്‍കശംകുന്ന് വായനശാല സ്വദേശി രമണി (60)എന്നിവരുമാണ് മരിച്ചത്. 

അപകടത്തില്‍ 10 പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ 5 പേരുടെ നില ഗുരുതരമാണ്. പരിക്കേറ്റവരെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ട്രാവലറില്‍ 27 പേരും ലോറിയില്‍ മൂന്ന് പേരുമാണ് ഉണ്ടായിരുന്നത്. ഇടിയുടെ ആഘാതത്തില്‍ ട്രാവലറിന്റെ മുന്‍വശം പൂര്‍ണമായും തകര്‍ന്നു. എന്താണ് അപകടകാരണമെന്ന് വ്യക്തമല്ല. സ്ഥലത്തെത്തിയ പൊലീസും നാട്ടുകാരുമാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.