ക്ഷേത്രത്തിലെ പണം സഹകരണ ബാങ്കുകളെ രക്ഷിക്കാനുള്ളതല്ലെന്ന സുപ്രീം കോടതി വിമര്‍ശനം ; പണം തിരികെ കിട്ടാന്‍ ശ്രമവുമായി തിരുനെല്ലി ക്ഷേത്രം ഉള്‍പ്പെടെ രംഗത്ത്

നിക്ഷേപിച്ച പണം ആവശ്യപ്പെട്ട് തിരുനെല്ലി ക്ഷേത്രം രണ്ടുവര്‍ഷമായി ശ്രമം നടത്തുന്നു.

 

സി പി എം ഭരിക്കുന്ന വയനാട് തിരുനെല്ലി സര്‍വീസ് സഹകരണ ബാങ്കിലെ ആറരക്കോടി രൂപയും മറ്റ് സൊസൈറ്റികളില്‍ ഉള്ളതുമടക്കം എട്ടരക്കോടി രൂപയാണ് തിരുനെല്ലി മഹാവിഷ്ണു ക്ഷേത്രത്തിന് തിരികെ കിട്ടാനുള്ളത്.

സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ സഹകരണ ബാങ്കുകളിലും സംഘങ്ങളിലും നിക്ഷേപിച്ച പണം തിരികെ വാങ്ങാന്‍ തിരുനെല്ലി, തൃശ്ശിലേരി ക്ഷേത്രങ്ങള്‍ വീണ്ടും ശ്രമം നടത്തും. തിരുനെല്ലി ക്ഷേത്രം പണം ആവശ്യപ്പെട്ട് ഇന്ന് ബാങ്കുകളെയും സൊസൈറ്റികളെയും സമീപിക്കും.

ക്ഷേത്രത്തിലെ പണം ദൈവത്തിന്റേതാണെന്നും സഹകരണ ബാങ്കുകളെ രക്ഷിക്കാനുള്ളതല്ലെന്നും സുപ്രീം കോടതി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇത് മുന്‍നിര്‍ത്തായാണ് സഹകരണ ബാങ്കുകളിലും സംഘങ്ങളിലും നിക്ഷേപിച്ച പണം തിരികെ വാങ്ങാന്‍ തിരുനെല്ലി, തൃശ്ശിലേരി ക്ഷേത്രങ്ങള്‍ വീണ്ടും ശ്രമം നടത്തുന്നത്.
സി പി എം ഭരിക്കുന്ന വയനാട് തിരുനെല്ലി സര്‍വീസ് സഹകരണ ബാങ്കിലെ ആറരക്കോടി രൂപയും മറ്റ് സൊസൈറ്റികളില്‍ ഉള്ളതുമടക്കം എട്ടരക്കോടി രൂപയാണ് തിരുനെല്ലി മഹാവിഷ്ണു ക്ഷേത്രത്തിന് തിരികെ കിട്ടാനുള്ളത്. നിക്ഷേപിച്ച പണം ആവശ്യപ്പെട്ട് തിരുനെല്ലി ക്ഷേത്രം രണ്ടുവര്‍ഷമായി ശ്രമം നടത്തുന്നു. പണം തിരികെ നല്‍കാനുള്ള സാമ്പത്തിക സ്ഥിതി ഇല്ലെന്ന് കാരണം പറഞ്ഞ് ബാങ്കുകളും സൊസൈറ്റികളും ക്ഷേത്രത്തിന്റെ പണം തിരികെ നല്‍കുന്നില്ല. ഒന്നരക്കോടി രൂപയോളം തൃശ്ശേരി ശിവ ക്ഷേത്രത്തിനും സഹകരണ ബാങ്കില്‍ നിന്നും സൊസൈറ്റികളില്‍ നിന്നും കിട്ടാനുണ്ട്.

പണം തിരികെ കിട്ടാത്ത സാഹചര്യത്തിലാണ് തിരുനെല്ലി ക്ഷേത്രം സുപ്രീംകോടതിയെ സമീപിച്ചത്. പണം 2 മാസത്തിനകം തിരികെ നല്‍കണമെന്ന ഹൈക്കോടതി വിധിക്കെതിരെ ബാങ്കുകളും ഹര്‍ജി നല്‍കി. എന്നാല്‍ ക്ഷേത്രത്തിലെ പണം ദൈവത്തിന്റേതാണെന്നും സഹകരണ ബാങ്കുകളെ രക്ഷിക്കാനുള്ളതല്ലെന്നും സുപ്രീംകോടതി വിമര്‍ശിച്ചതോടെ തിരുനെല്ലി ക്ഷേത്രത്തിന് ആശ്വാസമായിരിക്കുകയാണ്.