കാല്‍വഴുതി നദിയില്‍ വീണ സുഹൃത്തിനെ രക്ഷിക്കുന്നതിനിടെ ടെക്‌നോപാര്‍ക്ക് ജീവനക്കാരി മുങ്ങിമരിച്ചു
നദിയില്‍ വീണ് ടെക്‌നോപാർക്ക് ജീവനക്കാരി മുങ്ങിമരിച്ചു. തിരുവനന്തപുരം കമലേശ്വരം മണക്കാട് തോട്ടം പൂവങ്കല്‍ ഹൗസില്‍ അനുപമ (26)യാണ് മരിച്ചത്.ഇന്നലെ ഉച്ചക്ക് 2 മണിയോടെയായിരുന്നു സംഭവം.
കാല്‍വഴുതി സുഹൃത്ത് ആറ്റില്‍ വീണു. സുഹൃത്തിനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ അനുപമയും ആറ്റില്‍ വീഴുകയായിരുന്നു
തിരുവനന്തപുരം : നദിയില്‍ വീണ് ടെക്‌നോപാർക്ക് ജീവനക്കാരി മുങ്ങിമരിച്ചു. തിരുവനന്തപുരം കമലേശ്വരം മണക്കാട് തോട്ടം പൂവങ്കല്‍ ഹൗസില്‍ അനുപമ (26)യാണ് മരിച്ചത്.ഇന്നലെ ഉച്ചക്ക് 2 മണിയോടെയായിരുന്നു സംഭവം.
പൊന്മുടിയില്‍ സന്ദർശനത്തിന് പോയ അനുപമ വിതുര -ചന്തമുക്ക് താവയ്ക്കല്‍ ആറ്റിലാണ് മുങ്ങി മരിച്ചത്. താവയ്ക്കല്‍ ആറ്റിലെ പടിക്കട്ടില്‍ കൂടി സുഹൃത്തുമൊത്ത് നടക്കുന്നതിനിടയില്‍, കാല്‍വഴുതി സുഹൃത്ത് ആറ്റില്‍ വീണു. സുഹൃത്തിനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ അനുപമയും ആറ്റില്‍ വീഴുകയായിരുന്നു.
സുഹൃത്തിനെ കൂടെയുള്ളവർ രക്ഷപ്പെടുത്തി. വെള്ളത്തില്‍ മുങ്ങിത്താഴ്ന്ന അനുപമയെ സമീപത്തുണ്ടായിരുന്ന ഇതര സംസ്ഥാന തൊഴിലാളികള്‍ പുറത്തെടുത്തു. ഉടനെ വിതുര താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. മൃതദേഹം താലൂക്ക് ആശുപത്രി മോർച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.