സാങ്കേതികവിദ്യ അനുനിമിഷം മാറിക്കൊണ്ടിരിക്കുന്നു ‘വിദ്യാഭ്യാസ രംഗത്ത് വിപ്ലവകരമായ മാറ്റം കൊണ്ടുവരാനാണ് സർക്കാർ ശ്രമിക്കുന്നത്’: മന്ത്രി വി ശിവൻകുട്ടി
വിദ്യാഭ്യാസ രംഗത്ത് വിപ്ലവകരമായ മാറ്റം കൊണ്ടുവരാനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് മന്ത്രി വി ശിവൻകുട്ടി. സാങ്കേതികവിദ്യ അനുനിമിഷം മാറിക്കൊണ്ടിരിക്കുകയാണ് എന്നും മന്ത്രി പറഞ്ഞു. ശ്രീ ചിത്ര തിരുനാൾ എൻജിനീയറിങ് കോളേജ് പുതിയ ബ്ലോക്കിന്റെ ശിലാസ്ഥാപന ചടങ്ങിൽ സംസാരിക്കുകയായിരുന്നു മന്ത്രി.
പുതിയ കെട്ടിടം നാടിന്റെ വികസനത്തിന് മുതൽക്കൂട്ടാണ്. ഒരുപാട് പുതിയ ആശയങ്ങളുടെ വക്താവാണ് കെ ബി ഗണേഷ് കുമാർ എന്ന് മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. സ്ഥാപനത്തിലെ ശരിയും തെറ്റും തിരിച്ചറിയുന്ന വ്യക്തിത്വമാണ്. ശ്രീ ചിത്ര തിരുനാൾ എൻജിനീയറിങ് കോളേജിൽ വന്ന് തെരഞ്ഞെടുപ്പ് സ്റ്റണ്ട് കാണിക്കേണ്ട ആവശ്യമില്ല. രാഷ്ട്രീയമുള്ള അധ്യാപകരാണ് അങ്ങനെ പറയുന്നത്. വിദ്യാർത്ഥികൾക്കും അധ്യാപകർക്കും സ്ഥാപനത്തിനും വേണ്ടി ചെയ്യുന്ന നല്ല കാര്യമാണിത് എന്നും അദ്ദേഹം പ്രതികരിച്ചു.
കേന്ദ്രം കേരളത്തിന് തന്നത് ആമ മാത്രമാണ്. ഡിഗ്രി വിദ്യാഭ്യാസം മെച്ചപ്പെടുത്തുന്ന ബഡ്ജറ്റ് ആണ് കേരള സർക്കാരിന്റെത്. പറഞ്ഞ തീയതിക്കുള്ളിൽ തന്നെ നിർമാണം പൂർത്തികരിക്കും എന്നും മന്ത്രി കൂട്ടിച്ചേർത്തു.