ട്രെയിനിന് സാങ്കേതിക തടസം; കൊച്ചി മെട്രോ സര്‍വീസില്‍ തടസം നേരിടുന്നു
കൊച്ചി മെട്രോ സർവീസില്‍ തടസം നേരിടുന്നു. കലൂരില്‍ വച്ച് ട്രെയിനിന് പ്രശ്നം ഉണ്ടായതിനെ തുടർന്നാണ് മെട്രോ സർവീസില്‍ തടസം നേരിട്ടത്.പ്രശ്നം നേരിട്ട ട്രെയിനിനെ മറ്റൊരു ട്രെയിനുമായി ബന്ധിപ്പിച്ച് മുട്ടം യാർഡിലേക്ക് കൊണ്ടുപോകുകയാണ്
Updated: Feb 25, 2026, 11:46 IST
എട്ടുമണിക്കാണ് എം.ജി റോഡ് മെട്രോ സ്റ്റേഷനും കലൂർ മെട്രോ സ്റ്റേഷനും ഇടയില്‍ വച്ച് ട്രെയിനിന് സാങ്കേതിക തടസമുണ്ടായത്
കൊച്ചി: കൊച്ചി മെട്രോ സർവീസില്‍ തടസം നേരിടുന്നു. കലൂരില്‍ വച്ച് ട്രെയിനിന് പ്രശ്നം ഉണ്ടായതിനെ തുടർന്നാണ് മെട്രോ സർവീസില്‍ തടസം നേരിട്ടത്.പ്രശ്നം നേരിട്ട ട്രെയിനിനെ മറ്റൊരു ട്രെയിനുമായി ബന്ധിപ്പിച്ച് മുട്ടം യാർഡിലേക്ക് കൊണ്ടുപോകുകയാണ്. ആലുവ ഭാഗത്തേക്കുള്ള ട്രെയിനുകള്‍ക്കാണ് തടസ്സം നേരിടുന്നത്.
സർവീസ് അല്‍പസമയത്തിനകം പുനരാംഭിക്കുമെന്നാണ് അറിയാൻ കഴിയുന്നത്. എട്ടുമണിക്കാണ് എം.ജി റോഡ് മെട്രോ സ്റ്റേഷനും കലൂർ മെട്രോ സ്റ്റേഷനും ഇടയില്‍ വച്ച് ട്രെയിനിന് സാങ്കേതിക തടസമുണ്ടായത്. പിന്നീട് മറ്റൊരു ട്രെയിൻ എത്തിച്ച് ആളുകളെ കലൂരില്‍ ഇറക്കി.