തിരുവനന്തപുരത്ത് സ്കൂളിൽ അധ്യാപകരെ ബന്ദികളാക്കി ; 14 എ​സ്.​എ​ഫ്.​ഐ പ്ര​വ​ർത്ത​ക​ർക്കെതിരെ കേസ് 

 പി​ര​പ്പ​ൻകോ​ട് ജി.​എ​ച്ച്.​എ​സ്.​എ​സി​ൽ അ​ധ്യാ​പ​ക​രെ ബ​ന്ദി​ക​ളാ​ക്കി എ​സ്.​എ​ഫ്.​ഐ. പ്ര​വ​ർത്ത​ക​ർ. 14 പേ​ർക്കെ​തി​രെ പൊ​ലീ​സ് കേ​സെ​ടു​ത്തു. സ്‌​കൂ​ൾ പാ​ർല​മെ​ന്റ് തെ​ര​ഞ്ഞ​ടു​പ്പി​ൽ ആ​ർട്‌​സ് ക്ല​ബ്ബ് സെ​ക്ര​ട്ട​റി​യു​ടെ തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട ത​ർക്ക​ങ്ങ​ളാ​ണ് സം​ഘ​ർഷ​ത്തി​ന് വ​ഴി വെ​ച്ച​ത്. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ര​ണ്ടാം ത​വ​ണ​യാ​ണ് സ്‌​കൂ​ളി​ൽ സം​ഘ​ർഷ​മു​ണ്ടാ​വു​ന്ന​ത്.

 

 വെ​ഞ്ഞാ​റ​മൂ​ട്: പി​ര​പ്പ​ൻകോ​ട് ജി.​എ​ച്ച്.​എ​സ്.​എ​സി​ൽ അ​ധ്യാ​പ​ക​രെ ബ​ന്ദി​ക​ളാ​ക്കി എ​സ്.​എ​ഫ്.​ഐ. പ്ര​വ​ർത്ത​ക​ർ. 14 പേ​ർക്കെ​തി​രെ പൊ​ലീ​സ് കേ​സെ​ടു​ത്തു. സ്‌​കൂ​ൾ പാ​ർല​മെ​ന്റ് തെ​ര​ഞ്ഞ​ടു​പ്പി​ൽ ആ​ർട്‌​സ് ക്ല​ബ്ബ് സെ​ക്ര​ട്ട​റി​യു​ടെ തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട ത​ർക്ക​ങ്ങ​ളാ​ണ് സം​ഘ​ർഷ​ത്തി​ന് വ​ഴി വെ​ച്ച​ത്. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ര​ണ്ടാം ത​വ​ണ​യാ​ണ് സ്‌​കൂ​ളി​ൽ സം​ഘ​ർഷ​മു​ണ്ടാ​വു​ന്ന​ത്.

ഇ​ക്ക​ഴി​ഞ്ഞ സെ​പ്റ്റം​ബ​ർ 17ന് ​ന​ട​ന്ന തി​ര​ഞ്ഞെ​ടു​പ്പ് ദി​വ​സ​മാ​യി​രു​ന്ന ആ​ദ്യ സം​ഘ​ർഷം. തെ​ര​ഞ്ഞെ​ടു​പ്പി​ൽ കെ.​എ​സ്.​യു.​വി​നാ​യി​രു​ന്നു മു​ൻ തൂ​ക്കം. തു​ട​ർന്ന് സ്‌​കൂ​ൾ ചെ​യ​ർമാ​നാ​യി കെ.​എ​സ്.​യു സ്ഥാ​നാ​ർഥി വി​ജ​യി​ക്കു​ക​യും ചെ​യ്തു. എ​ന്നാ​ൽ ഇ​ത് അം​ഗീ​ക​രി​ക്കാ​ൻ എ​സ്.​എ​ഫ്.​ഐ. പ്ര​വ​ർത്ത​ക​ർ ത​യാ​റാ​യി​ല്ല. തു​ട​ർന്ന് ന​ട​ന്ന വാ​ക്കേ​റ്റ​മാ​ണ് സം​ഘ​ർഷ​ത്തി​ൽ ക​ലാ​ശി​ച്ച​ത്. ഇ​തോ​ടെ വെ​ഞ്ഞാ​റ​മൂ​ട് പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി വി​ദ്യാ​ർത്ഥി​ക​ളെ ലാ​ത്തി വീ​ശി ഓ​ടി​ച്ച് സം​ഘ​ർഷം ഒ​ഴി​വാ​ക്കു​ക​യും ചെ​യ്തു.

ഇ​തി​ന്റെ പേ​രി​ൽ അ​ടു​ത്ത ദി​വ​സം പോ​ലീ​സ് സ്‌​കൂ​ൾ വ​ള​പ്പി​ൽ ക​യ​റി ഏ​ക പ​ക്ഷീ​യ​മാ​യി എ​സ്.​എ​ഫ്.​ഐ. പ്ര​വ​ർത്ത​ക​രെ മ​ർദ്ദി​ച്ചു​വെ​ന്നാ​രേ​പി​ച്ച് എ​സ്.​എ​ഫ്.​ഐ പ്ര​വ​ർത്ത​ക​രും ഡി.​വൈ.​എ​ഫ്.​ഐ. പ്ര​വ​ർത്ത​ക​രും വെ​ഞ്ഞാ​റ​മൂ​ട് പൊ​ലീ​സ് സ്റ്റേ​ഷ​നി​ലേ​ക്ക് മാ​ർച്ച് ന​ട​ത്തു​ക​യും ഉ​പ​രോ​ധി​ക്കു​ക​യും ചെ​യ്തു.

സ്‌​കൂ​ൾ അ​ധി​കൃ​ത​ർ ആ​ർട്‌​സ് ക്ല​ബ്ബ് സെ​ക്ര​ട്ട​റി സ്ഥാ​ന​ത്തേ​ക്കു​ള്ള തെ​ര​ഞ്ഞെ​ടു​പ്പും മാ​റ്റി വെ​ച്ചു. അ​ന്ന് മാ​റ്റി വെ​ച്ച ആ​ർട്‌​സ് ക്ല​ബ്ബ് സെ​ക്ര​ട്ട​റി സ്ഥാ​ന​ത്തേ​ക്കു​ള്ള തെ​ര​ഞ്ഞ​ടു​പ്പ് വ്യാ​ഴാ​ഴ്ച പു​രോ​ഗ​മി​ക്കെ​യാ​ണ് ത​ങ്ങ​ളെ അ​റി​യി​ച്ചി​ല്ല​ന്ന് ആ​രോ​പി​ച്ച് എ​സ്.​എ​ഫ്.​ഐ. പ്ര​വ​ർത്ത​ക​ർ തു​ട​ക്കം മു​ത​ൽ എ​തി​ർ​പ്പ് പ്ര​ക​ടി​പ്പി​ച്ച​ത്.

തെ​ര​ഞ്ഞെ​ടു​പ്പി​നു​ള്ള ഒ​രു​ക്ക​ങ്ങ​ൾ പു​രോ​ഗ​മി​ക്കു​ന്ന​തി​നി​ടെ വൈ​കി​ട്ടോ​ടെ സ്‌​കൂ​ളി​ൽ ഹ​യ​ർ സെ​ക്ക​ൻഡ​റി ബ്ലോ​ക്കി​ന്റെ ഒ​ന്നാം നി​ല​യി​ൽ താ​ഴേ​ക്ക വ​രാ​ൻ ക​ഴി​യാ​ത്ത രീ​തി​യി​ൽ ഗ്രി​ല്ലു​കൊ​ണ്ടു​ള്ള വാ​തി​ൽ പൂ​ട്ടി​യി​ടു​ക​യാ​യി​രു​ന്നു. ഹ​യ​ർ സെ​ക്ക​ഡ​റി വി​ഭാ​ഗം പ്രി​ൻസി​പ്പ​ൽ, വൊ​ക്കേ​ഷ​ണ​ൽ വി​ഭാ​ഗം പ്രി​ൻസി​പ്പ​ൽ, പ്ര​ധാ​നാ​ധ്യാ​പി​ക ഉ​ൾ​പ്പെ​ടെ തെ​ര​ഞ്ഞ​ടു​പ്പ് ചു​മ​ത​ല​യു​ള്ള ഏ​ഴ് അ​ധ്യാ​പ​ക​രാ​ണ് ഇ​ത്ത​ര​ത്തി​ൽ കു​ടു​ങ്ങി​പ്പോ​യ​ത്. വി​വ​ര​മ​റി​ഞ്ഞ് വെ​ഞ്ഞാ​റ​മൂ​ട് പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി​യാ​ണ് പൂ​ട്ട് പൊ​ളി​ച്ച് അ​ധ്യാ​പ​ക​രെ പു​റ​ത്തെ​ത്തി​ച്ച​ത്. പൊ​ലീ​സ്14 പേ​ർക്കെ​തി​ര കേ​സെ​ടു​ത്തു. ആ​ർട്‌​സ് ക്ല​ബ്ബ് സെ​ക്ര​ട്ട​റി സ്ഥാ​ന​ത്തേ​ക്കു​ള്ള തെ​ര​ഞ്ഞെ​ടു​പ്പ് സ്‌​കൂ​ൾ അ​ധി​കൃ​ത​ർ മാ​റ്റി വെ​ക്കു​ക​യും ഇ​ക്കാ​ര്യം വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് അ​ധി​കൃ​ത​രെ അ​റി​യി​ക്കു​ക​യും ചെ​യ്തി​ട്ടു​ണ്ട്.