പരീക്ഷാ ഹാളിലെയും മൂല്യനിർണയ ക്യാമ്പിലെയും ദൃശ്യങ്ങൾ റീൽസാക്കി ; രണ്ട് അധ്യാപികമാർക്കെതിരെ നടപടി
പരീക്ഷാ ഹാളിലെയും മൂല്യനിർണയ ക്യാമ്പിലെയും ദൃശ്യങ്ങൾ റീൽസാക്കി സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച സംഭവത്തിൽ രണ്ടു എൻജിനീയറിങ് അധ്യാപികമാർക്കെതിരെ സാങ്കേതിക സർവകലാശാല നടപടി തുടങ്ങി. ഇവർ നേരിട്ട് ഹാജരായി വിശദീകരണം നൽകാൻ നോട്ടീസ് നൽകി.
Nov 11, 2026, 11:35 IST
തിരുവനന്തപുരം: പരീക്ഷാ ഹാളിലെയും മൂല്യനിർണയ ക്യാമ്പിലെയും ദൃശ്യങ്ങൾ റീൽസാക്കി സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച സംഭവത്തിൽ രണ്ടു എൻജിനീയറിങ് അധ്യാപികമാർക്കെതിരെ സാങ്കേതിക സർവകലാശാല നടപടി തുടങ്ങി. ഇവർ നേരിട്ട് ഹാജരായി വിശദീകരണം നൽകാൻ നോട്ടീസ് നൽകി.
പരീക്ഷാ സ്റ്റാൻഡിങ് കമ്മിറ്റി ഇവരുടെ മൊഴി രേഖപ്പെടുത്തും. വിശദീകരണം പരിഗണിച്ചശേഷം തുടർ നടപടികൾ കൈക്കൊള്ളാൻ സിൻഡിക്കേറ്റ് യോഗം തീരുമാനിച്ചു. പരീക്ഷാ ഹാളിലെയും മൂല്യനിർണയ ക്യാമ്പിലെ രഹസ്യസ്വഭാവമുള്ള ജോലികളും ഉൾപ്പെടെ റീൽസിന്റെ ഭാഗമാക്കിയെന്ന് ആക്ഷേപം ഉയർന്നിരുന്നു.
വിവാദമായതോടെ റീൽസ് നീക്കി. ബി.ടെക് പരീക്ഷകളിൽ ആദ്യ മൂല്യനിർണയത്തിന്റെയും പുനർമൂല്യനിർണയത്തിന്റെയും ഫലങ്ങളിൽ വലിയ വ്യത്യാസം കണ്ടെത്തിയതിനെ തുടർന്ന് വിശദമായ റിപ്പോർട്ട് തേടാനും സിൻഡിക്കേറ്റ് നിർദേശം നൽകി.