ഒരു വർഷം മുമ്പ് മരണപ്പെട്ട അധ്യാപികയ്ക്ക് പരീക്ഷാ ഡ്യൂട്ടി; സംഭവം സാങ്കേതിക പിഴവെന്ന് ഡയറക്ടറേറ്റ്

ഒരു വർഷം മുമ്പ് അന്തരിച്ച അധ്യാപികയെ പരീക്ഷാ ചുമതല ഏല്‍പ്പിച്ച ഹയർ സെക്കൻഡറി ഡയറക്ടറേറ്റിന്റെ നടപടി വിവാദമാകുന്നു. തെറ്റ് ശ്രദ്ധയില്‍പ്പെട്ടതായും ഉടൻ തന്നെ പരിഷ്കരിച്ച പട്ടിക പ്രസിദ്ധീകരിക്കുമെന്നും ഡയറക്ടറേറ്റ് അറിയിച്ചു.

 

കഴിഞ്ഞ ഏപ്രിലില്‍ വാഹനാപകടത്തില്‍ മരിച്ച പെരുമ്പാവൂർ കീഴില്ലം സെന്റ് തോമസ് എച്ച്‌.എസ്.എസിലെ അധ്യാപിക റെസി ടൈറ്റസിനാണ് പുതിയ ഡ്യൂട്ടി ലിസ്റ്റിലും ഇടം ലഭിച്ചത്

കൊച്ചി: ഒരു വർഷം മുമ്പ് അന്തരിച്ച അധ്യാപികയെ പരീക്ഷാ ചുമതല ഏല്‍പ്പിച്ച ഹയർ സെക്കൻഡറി ഡയറക്ടറേറ്റിന്റെ നടപടി വിവാദമാകുന്നു. തെറ്റ് ശ്രദ്ധയില്‍പ്പെട്ടതായും ഉടൻ തന്നെ പരിഷ്കരിച്ച പട്ടിക പ്രസിദ്ധീകരിക്കുമെന്നും ഡയറക്ടറേറ്റ് അറിയിച്ചു.

കഴിഞ്ഞ ഏപ്രിലില്‍ വാഹനാപകടത്തില്‍ മരിച്ച പെരുമ്പാവൂർ കീഴില്ലം സെന്റ് തോമസ് എച്ച്‌.എസ്.എസിലെ അധ്യാപിക റെസി ടൈറ്റസിനാണ് പുതിയ ഡ്യൂട്ടി ലിസ്റ്റിലും ഇടം ലഭിച്ചത്. വളയൻചിറങ്ങര സ്കൂളിലെ ഡെപ്യൂട്ടി ചീഫ് ആയാണ് റെസിയെ നിയമിച്ചിരിക്കുന്നത്.

സ്കൂളില്‍ നിന്ന് നല്‍കിയ പട്ടികയില്‍ റെസിയുടെ പേര് ഒഴിവാക്കിയിരുന്നെങ്കിലും ഡയറക്ടറേറ്റ് പുറത്തിറക്കിയ ലിസ്റ്റില്‍ പേര് ഉള്‍പ്പെടുകയായിരുന്നു. പഴയ ഡാറ്റാബേസ് അടിസ്ഥാനമാക്കി പട്ടിക തയ്യാറാക്കിയപ്പോള്‍ സംഭവിച്ച സാങ്കേതിക പിഴവാണിതെന്നാണ് അധികൃതരുടെ വാദം.