കണ്ണൂരിൽ അധ്യാപക ദിനത്തിൽ അധ്യാപകന് അടിയും ചവിട്ടും ; രണ്ട് പ്ലസ്ടു വിദ്യാർഥികൾക്കെതിരെ കേസ്

കണ്ണൂർ: അധ്യാപക ദിനത്തിൽ അധ്യാപകനെ അടിക്കുകയും ചവിട്ടുകയും ചെയ്ത സംഭവത്തിൽ രണ്ട് പ്ലസ്ടു വിദ്യാർഥികൾക്കെതിരെ കേസെടുത്തു. പള്ളിക്കുന്ന് ഗവ. ഹയർ​സെക്കൻഡറി സ്കൂൾ അധ്യാപകൻ സി.എച്ച്. ഫാസിലിനെ മർദിച്ച സംഭവത്തിൽ കണ്ണൂർ ടൗൺ പൊലീസാണ് കേസെടുത്തത്.
 
വ്യാഴാഴ്ച രാവിലെ ഒമ്പതുമണിയോടെയാണ് സംഭവം. പരീക്ഷ നടക്കുന്ന സമയത്ത് ക്ലാസിൽ കയറാതെ കുറച്ച് കുട്ടികൾ വരാന്തയിൽ ഇരിക്കുന്നത് കണ്ട അധ്യാപകൻ ഇവരോട് ക്ലാസിൽ കയറാൻ ആവശ്യപ്പെട്ടു.

പരീക്ഷാഹാളിൽ കയറിയിരുന്ന വിദ്യാർഥികളിൽ ഒരാൾ എന്തോ ചവക്കുന്നത് കണ്ട് പുറത്ത് പോയി തുപ്പിവരാൻ അധ്യാപകൻ നിർദേശിച്ചു. ഇതോടെ വിദ്യാർഥി അധ്യാപകനെ ചീത്തവിളിക്കുകയും കാണിച്ചുതരാമെന്ന് ഭീഷണിപ്പെടുത്തുകയും അധ്യാപകന്റെ ഷോൾഡറിലും മുഖത്തും നെഞ്ചത്തും അടിക്കുകയും വയറിൽ ചവിട്ടുകയും ചെയ്തുവെന്നാണ് പരാതി.

അടിച്ച വിദ്യാർഥിയെ സഹായിച്ചതിനാണ് രണ്ടാമത്തെ വിദ്യാർഥിക്കെതിരെ കേസെടുത്തത്. ഓടിക്കൂടിയ അധ്യാപകരാണ് വിദ്യാർഥികളെ പിടിച്ചുമാറ്റിയത്. അധ്യാപകൻ പ്രിൻസിപ്പലിന് നൽകിയ പരാതിയാണ് പൊലീസിന് കൈമാറിയത്.