വ്യാജ പോക്സോ കേസിൽ ജയിലിൽ കിടന്നത് 60 ദിവസം ; മൂന്ന് വർഷങ്ങൾക്ക് ശേഷം അധ്യാപകനെ വെറുതെ വിട്ടുകൊണ്ട് കോടതി വിധി

 വ്യാജ പോക്‌സോ കേസില്‍ അറസ്റ്റിലായ അധ്യാപകനെ മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം ഹോസ്ദുർഗ് കോടതി കുറ്റവിമുക്തനാക്കി. കാഞ്ഞങ്ങാട് തെക്കിന്‍ സ്വദേശി ഗണേശനെയാണ് ഹോസ്ദുര്‍ഗ് പോക്‌സോ കോടതി വെറുതെവിട്ടത്. വിധി പ്രസ്താവിച്ചതിന് പിന്നാലെ കോടതി പൊലീസിനെ രൂക്ഷമായി വിമര്‍ശിച്ചു. പൊലീസ് ശരിയായി അന്വേഷിക്കാതെ രജിസ്റ്റര്‍ ചെയ്ത കേസാണ് ഇതെന്നും കോടതി ചൂണ്ടിക്കാണിച്ചു.

 

 കാഞ്ഞങ്ങാട് : വ്യാജ പോക്‌സോ കേസില്‍ അറസ്റ്റിലായ അധ്യാപകനെ മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം ഹോസ്ദുർഗ് കോടതി കുറ്റവിമുക്തനാക്കി. കാഞ്ഞങ്ങാട് തെക്കിന്‍ സ്വദേശി ഗണേശനെയാണ് ഹോസ്ദുര്‍ഗ് പോക്‌സോ കോടതി വെറുതെവിട്ടത്. വിധി പ്രസ്താവിച്ചതിന് പിന്നാലെ കോടതി പൊലീസിനെ രൂക്ഷമായി വിമര്‍ശിച്ചു. പൊലീസ് ശരിയായി അന്വേഷിക്കാതെ രജിസ്റ്റര്‍ ചെയ്ത കേസാണ് ഇതെന്നും കോടതി ചൂണ്ടിക്കാണിച്ചു.

പരവനടുക്കം മോഡല്‍ റെസിഡന്‍ഷ്യല്‍ ഗേള്‍സ് സ്‌കൂളിലെ പ്രധാനാധ്യാപകനായിരുന്നു ഗണേശന്‍. മൂന്ന് കുട്ടികള്‍ക്ക് നേരെ ലൈംഗികാതിക്രമം നടത്തിയെന്നായിരുന്നു ഗണേശനെതിരായ കേസ്. സ്‌കൂളിലെ ഫണ്ടില്‍ അഴിമതിയുണ്ടെന്ന് ഗണേശന്‍ പരാതി നല്‍കിയിരുന്നു. ഇതിന്റെ വൈരാഗ്യത്തില്‍ കുട്ടികളെ ഉപയോഗിച്ച് കെട്ടിച്ചമച്ച കേസാണ് ഇതെന്നാണ് ഗണേശന്‍ ആരോപിക്കുന്നത്. കേസില്‍ 60 ദിവസമാണ് ഗണേശന്‍ ജയിലില്‍ കിടന്നത്. വ്യാജ പോക് സോകേസില്‍ അകപ്പെട്ടതിന് പിന്നാലെ സമൂഹത്തില്‍ ഒറ്റപ്പെട്ട് പോയെന്നും ജോലി നഷ്ടപ്പെട്ടതായും ഗണേശൻ മാധ്യമങ്ങളോട് പറഞ്ഞു.