പാലക്കാട് ട്രെയിൻ തട്ടി അധ്യാപികയ്ക്ക് ദാരുണാന്ത്യം
പാലക്കാട് ട്രെയിൻ തട്ടി അധ്യാപികയ്ക്ക് ദാരുണാന്ത്യം .നെല്ലായ പുത്തൻ വീട്ടില്‍ ഉഷ (54) ആണ് മരിച്ചത്. മകള്‍ പ്രാർത്ഥന പരിക്കുകളോടെ ചികിത്സയിലാണ്.പാലക്കാട് ട്രെയിൻ തട്ടി അധ്യാപികയ്ക്ക് ദാരുണാന്ത്യം .
Updated: Apr 27, 2026, 11:48 IST
ട്രെയിൻ വരുന്നതുകണ്ട് വേഗത്തില്‍ പ്ലാറ്റ്ഫോമിലേക്ക് ഓടിപ്പോകുന്നതിനിടെ പിന്നിലൂടെ വന്ന മറ്റൊരു ട്രെയിൻ ഇരുവരെയും ഇടിച്ചുതെറിപ്പിക്കുകയായിരുന്നു.
പാലക്കാട് :പാലക്കാട് ട്രെയിൻ തട്ടി അധ്യാപികയ്ക്ക് ദാരുണാന്ത്യം .നെല്ലായ പുത്തൻ വീട്ടില്‍ ഉഷ (54) ആണ് മരിച്ചത്. മകള്‍ പ്രാർത്ഥന പരിക്കുകളോടെ ചികിത്സയിലാണ്. കുലുക്കല്ലൂർ റെയില്‍വേ സ്റ്റേഷനുസമീപതാണ് ഞായർ രാവിലെ അപകടം. ട്രെയിൻ കയറാൻ ട്രാക്കിലൂടെ ഉഷയും മകള്‍ പ്രാർത്ഥനയും നടന്നുവരികയായിരുന്നു.
ട്രെയിൻ വരുന്നതുകണ്ട് വേഗത്തില്‍ പ്ലാറ്റ്ഫോമിലേക്ക് ഓടിപ്പോകുന്നതിനിടെ പിന്നിലൂടെ വന്ന മറ്റൊരു ട്രെയിൻ ഇരുവരെയും ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. കോട്ടയം - നിലമ്ബൂർ എക്സ്പ്രസ് ട്രെയിനാണ് ഇടിച്ചത്. ഗുരുതര പരിക്കേറ്റ ഇരുവരെയും ഉടൻ പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഉഷ മരിച്ചു. ഉഷ പൊട്ടച്ചിറ ശബരി സ്കൂളിലെ അധ്യാപികയാണ്. ഭർത്താവ്: രാമപ്രസാദ്. മക്കള്‍: പ്രാർത്ഥന, പാവന.