ഒറ്റപ്പാലത്ത് അങ്കണവാടി പരിസരം വൃത്തിയാക്കുന്നതിനിടെ ടീച്ചര്‍ക്ക് പാമ്പുകടിയേറ്റു

പാലക്കാട് ഒറ്റപ്പാലം ശ്രീകൃഷ്ണപുരത്ത് അങ്കണവാടി പരിസരം വൃത്തിയാക്കുന്നതിനിടെ ടീച്ചർക്ക് പാമ്പുകടിയേറ്റു. 57 വയസുകാരിയായ വിശാലക്കാണ് പാമ്പ് കടിയേറ്റത്.

 

കുഴിമണലി എന്ന ഇനത്തില്‍പെട്ട പാമ്പാണ് കടിച്ചത്

പാലക്കാട്: പാലക്കാട് ഒറ്റപ്പാലം ശ്രീകൃഷ്ണപുരത്ത് അങ്കണവാടി പരിസരം വൃത്തിയാക്കുന്നതിനിടെ ടീച്ചർക്ക് പാമ്പുകടിയേറ്റു. 57 വയസുകാരിയായ വിശാലക്കാണ് പാമ്പ് കടിയേറ്റത്.കുഴിമണലി എന്ന ഇനത്തില്‍പെട്ട പാമ്പാണ് കടിച്ചത്

രാവിലെ 11 മണിയോടെ അടിച്ചുവാരുന്നതിനിടെ കൈവിരലിലാണ് കടിയേറ്റത്. ഉടനെ തന്നെ നാട്ടുകാർ വിശാലയെ ഒറ്റപ്പാലം താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു. കടിച്ച പാമ്പിനെയും പിടികൂടി കൊണ്ടുപോയിരുന്നു. വിഷപാമ്പല്ലെന്ന് ഡോക്ടർ പറഞ്ഞു. പ്രാഥമിക ചികിത്സ നല്‍കി വിശാലയെ തിരിച്ചയച്ചു.