ടാറ്റ പതിനായിരം കോടിയുടെ നിക്ഷേപം നടത്തുമെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനം, ചര്‍ച്ച നടന്നു ; മുഖ്യമന്ത്രി കള്ളം പറഞ്ഞിട്ടില്ലെന്ന് പി കെ കുഞ്ഞാലിക്കുട്ടി

ടാറ്റാ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി കള്ളം പറഞ്ഞിട്ടില്ലെന്നും ആകെ നിക്ഷേപത്തുകയെ കുറിച്ചാണ് അദ്ദേഹം പരാമര്‍ശിച്ചതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

 

മുഖ്യമന്ത്രി വി ഡി സതീശന്‍ പറഞ്ഞത് കള്ളമല്ലെന്നും അവര്‍ തങ്ങളെ വന്നു കണ്ടിരുന്നുവെന്നും പികെ കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.

ടാറ്റ പതിനായിരം കോടിയുടെ നിക്ഷേപം നടത്തുമെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനവുമായി ബന്ധപ്പെട്ട് ഉയര്‍ന്ന വിവാദങ്ങളില്‍ വിശദീകരണവുമായി വ്യവസായ മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി. ടാറ്റാ പ്രതിനിധികളുമായി ചര്‍ച്ച നടത്തിയെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍ പറഞ്ഞത് കള്ളമല്ലെന്നും അവര്‍ തങ്ങളെ വന്നു കണ്ടിരുന്നുവെന്നും പികെ കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.


മുന്‍ സര്‍ക്കാരിന്റെ കാലത്തുണ്ടായിരുന്ന ടാറ്റയുടെ പ്രോജക്ടിന്റെ തുടര്‍ച്ചയുമായി ബന്ധപ്പെട്ടായിരുന്നു ചര്‍ച്ചയെന്നും കഴിഞ്ഞ ജൂണ്‍ 29-നാണ് ഈ ചര്‍ച്ച നടന്നതെന്നും അതില്‍ പുരോഗതിയുണ്ടായിട്ടുണ്ടെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. അദ്ദേഹത്തിന്റെ ഓഫീസ്, കൂടിക്കാഴ്ചയുടെ ചിത്രങ്ങളും പുറത്തുവിട്ടിട്ടുണ്ട്. ടാറ്റാ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി കള്ളം പറഞ്ഞിട്ടില്ലെന്നും ആകെ നിക്ഷേപത്തുകയെ കുറിച്ചാണ് അദ്ദേഹം പരാമര്‍ശിച്ചതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.