താനൂർ ബോട്ട് ദു​ര​ന്തം : സഹായധനം അനുവദിച്ച്‌ ഉത്തരവിറങ്ങി

 

തിരുവനന്തപുരം: താനൂർ ബോട്ട് ദുരന്തത്തിൽ മരിച്ചവരുടെ കുടുംബത്തിനും പരിക്കേറ്റവർക്കുമുള്ള സഹായധനം അനുവദിച്ച്‌ ഉത്തരവിറങ്ങി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽനിന്ന്‌ 10 ലക്ഷം രൂപ വീതമാണ്‌ മരിച്ചവരുടെ അനന്തരാവകാശികൾക്ക്‌ നൽകുക.

പരിക്കേറ്റവരുടെ ചികിത്സ, രക്ഷാപ്രവർത്തനങ്ങളുടെ ചെലവ് എന്നിവ വഹിക്കുന്നതിന് 25 ലക്ഷം രൂപയാണ്‌ സംസ്ഥാന ദുരന്ത പ്രതികരണ നിധിയിൽനിന്ന്‌ മലപ്പുറം കലക്ടർക്ക്‌ അനുവദിച്ചത്‌. തുടർനടപടികൾക്ക്‌ മലപ്പുറം കലക്ടറെ ചുമതലപ്പെടുത്തി.

ബോട്ടപകടത്തിൽ 22 പേരാണ്‌ മരിച്ചത്‌. പത്തുപേർക്ക്‌ പരിക്കേൽക്കുകയും ചെയ്തു. സംഭവത്തിൽ ഇന്നലെ ഒരാള്‍ കൂടി പൊലീസ് പിടിയിലായിരുന്നു. ബോട്ട് ജീവനക്കാരൻ സവാദിനെയാണ് പൊലീസ് കസ്റ്റഡിയിൽ എടുത്തത്. കേസിൽ ബോട്ട് ഉടമയും അഞ്ച് ജീവനക്കാരുമടക്കം ഒമ്പത് പേരാണ് ഇതുവരെ പിടിയിലായത്. പ്രതികളിൽ മൂന്ന് പേർ ബോട്ട് ഉടമയെ ഒളിവിൽ പോകാൻ സഹായിച്ചവരാണ്. ബോട്ടിന്‍റെ ഉടമ താനൂർ സ്വദേശി നാസർ, ഇയാളെ രക്ഷപ്പെടാൻ സഹായിച്ച സഹോദരൻ സലാം (53), മറ്റൊരു സഹോദരന്‍റെ മകൻ വാഹിദ് (27), നാസറിന്‍റെ സുഹൃത്ത് മുഹമ്മദ് ഷാഫി (37), ബോട്ട് ഓടിച്ച സ്രാങ്ക് ദിനേശൻ, ബോട്ടിന്‍റെ മാനേജര്‍ അനില്‍, സഹായികളായ ബിലാല്‍, ശ്യാം കുമാര്‍ എന്നിവരാണ് അറസ്റ്റിലായ മറ്റുള്ളവർ.

ബോ​ട്ട് ദു​ര​ന്തം അ​ന്വേ​ഷി​ക്കാ​ൻ ചു​മ​ത​ല​പ്പെ​ടു​ത്തി​യ ജു​ഡീ​ഷ്യ​ൽ ക​മീ​ഷ​ൻ ത​ല​വ​ൻ റി​ട്ട. ജ​സ്റ്റി​സ് വി.​കെ. മോ​ഹ​ന​ൻ അ​പ​ക​ട സ്ഥ​ലം സ​ന്ദ​ർ​ശി​ച്ചു. വ്യാ​ഴാ​ഴ്ച രാ​വി​ലെ താ​നൂ​രി​ലെ​ത്തി​യ ജ​സ്റ്റി​സ് വി.​കെ. മോ​ഹ​ന​ൻ അ​പ​ക​ട സ്ഥ​ല​വും ബോ​ട്ടും പ​രി​ശോ​ധി​ച്ചു. ക​ഴി​ഞ്ഞ​ദി​വ​സ​മാ​ണ് മൂ​ന്നം​ഗ ക​മീ​ഷ​നെ സ​ർ​ക്കാ​ർ നി​യ​മി​ച്ച​ത്.

അതിനിടെ, ബേ​പ്പൂ​ർ തു​റ​മു​ഖ കാ​ര്യാ​ല​യ​ത്തി​ൽ പൊ​ലീ​സ് പ​രി​ശോ​ധ​ന നടത്തി. മ​ല​പ്പു​റം ജി​ല്ല പൊ​ലീ​സ് മേ​ധാ​വി​യു​ടെ നി​ർ​ദേ​ശ​പ്ര​കാ​രം അ​രീ​ക്കോ​ട് പൊ​ലീ​സാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. പൊലീസ് സം​ഘം വി​നോ​ദ​സ​ഞ്ചാ​ര ബോ​ട്ടു​ക​ളു​ടെ​യും മ​റ്റ് ജ​ല​യാ​ന​ങ്ങ​ളു​ടെ​യും ഫ​യ​ലു​ക​ൾ പ​രി​ശോ​ധി​ച്ചു. സീ​നി​യ​ർ പോ​ർ​ട്ട് ക​ൺ​സ​ർ​വേ​റ്റ​ർ വി.​വി. പ്ര​സാ​ദി​ൽ​നി​ന്ന് വി​വ​രം ശേ​ഖ​രി​ച്ചു.