താനൂര്‍ ബോട്ടപകടം ; ജുഡീഷ്യല്‍ കമ്മിഷന്റെ പരിഗണനാ വിഷയങ്ങള്‍ തീരുമാനിച്ചു

വിജ്ഞാപനം ഇറങ്ങാത്തതുമായി ബന്ധപ്പെട്ട് അഭ്യൂഹങ്ങള്‍ നിലനില്‍ക്കുമ്പോഴാണ് പരിഗണനാ വിഷയങ്ങള്‍ പുറത്തുവിട്ടത്.
 

താനൂര്‍ ബോട്ടപകടത്തില്‍ ജുഡീഷ്യല്‍ കമ്മിഷന്റെ പരിഗണനാ വിഷയങ്ങള്‍ തീരുമാനിച്ചു. അപകടമുണ്ടായ സാഹചര്യം കണ്ടെത്തുക, വ്യക്തികള്‍ക്കോ സ്ഥാപനങ്ങള്‍ക്കോ ഉത്തരവാദിത്തമുണ്ടോ എന്ന് കണ്ടെത്തുക, നിലവിലെ ഉള്‍നാടന്‍ ജലഗതാഗത ലൈസന്‍സിങ് സംവിധാനം പര്യാപ്തമാണോ, അപകടങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ആവശ്യമായ നടപടികള്‍ ശുപാര്‍ശ ചെയ്യുക, മുന്‍ അപകടങ്ങള്‍ പഠിച്ച സമിതികളുടെ ശുപാര്‍ശകള്‍ നടപ്പാക്കിയോ എന്ന് കണ്ടെത്തുക, അനുബന്ധമായി മറ്റു പ്രശ്‌നങ്ങള്‍ ഉയര്‍ന്നുവന്നാല്‍ പരിഗണിക്കുക എന്നിവയാണ് കമ്മിഷന്റെ പരിഗണനാ വിഷയങ്ങള്‍.
വിജ്ഞാപനം ഇറങ്ങാത്തതുമായി ബന്ധപ്പെട്ട് അഭ്യൂഹങ്ങള്‍ നിലനില്‍ക്കുമ്പോഴാണ് പരിഗണനാ വിഷയങ്ങള്‍ പുറത്തുവിട്ടത്. റിട്ട. ജസ്റ്റിസ് വി.കെ.മോഹനന്‍ ചെയര്‍മാനായ ജുഡീഷ്യല്‍ കമ്മിഷനാണ് ബോട്ടപകടത്തെക്കുറിച്ച് അന്വേഷിക്കുന്നത്.