കണ്ണൂർ കുറുമാത്തൂര്‍ വെള്ളാരംപാറയിൽ സ്വകാര്യബസിടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരായ രണ്ടു പേര്‍ മരിച്ചു

തളിപ്പറമ്പ്-ഇരിട്ടി സംസ്ഥാന പാതയില്‍ കുറുമാത്തൂര്‍ വെള്ളാരംപാറ പോലീസ് ഡംബിങ്ങ് യാര്‍ഡിന് സമീപം ബസും സ്‌കൂട്ടറും കൂട്ടിയിടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരായ രണ്ടുപേര്‍ മരിച്ചു.
മാട്ടൂല്‍ അതിര്‍ത്തിയിലെ ഷാഹിദ് ബായന്‍(19), പുളിമ്പറമ്പിലെ കാനത്തില്‍ കൊഴുക്കല്‍ അഷറഫ്(44) എന്നിവരാണ് മരിച്ചത്.
 

കണ്ണൂര്‍: തളിപ്പറമ്പ്-ഇരിട്ടി സംസ്ഥാന പാതയില്‍ കുറുമാത്തൂര്‍ വെള്ളാരംപാറ പോലീസ് ഡംബിങ്ങ് യാര്‍ഡിന് സമീപം ബസും സ്‌കൂട്ടറും കൂട്ടിയിടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരായ രണ്ടുപേര്‍ മരിച്ചു. മാട്ടൂല്‍ അതിര്‍ത്തിയിലെ ഷാഹിദ് ബായന്‍(19), പുളിമ്പറമ്പിലെ കാനത്തില്‍ കൊഴുക്കല്‍ അഷറഫ്(44) എന്നിവരാണ് മരിച്ചത്.
 
ബുധനാഴ്ച്ച  സന്ധ്യയോടെയാണ്  അപകടം നടന്നത് ഇരിട്ടിയില്‍ നിന്നും തളിപ്പറമ്പിലേക്ക് വരികയായിരുന്ന കെ.എല്‍ 60 സി 1515 കാടത്തറ എന്ന സ്വകാര്യ ബസും ശ്രീകണ്ഠാപുരം ഭാഗത്തേക്ക് പോകുന്ന സ്‌കൂട്ടറുമാണ് കൂട്ടിയിടിച്ചത്.അമിത വേഗതയില്‍ വന്ന ബസിനടിയില്‍ കുടുങ്ങിക്കിടക്കുന്ന നിലയിലായിരുന്നു സ്‌കൂട്ടര്‍. മൃതദേഹങ്ങള്‍ പരിയാരത്തെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍.

പരേതനായ അബ്ദുള്ള-മറിയം ദമ്പതികളുടെ മകനാണ് അഷറഫ്. ഭാര്യ: റുഖിയ.മക്കള്‍: ഫാത്തിമത്തുല്‍ ഫിദ, ഇര്‍ഷാദ്.സഹോദരങ്ങള്‍: ഉമ്മര്‍, അബൂബക്കര്‍, ഹസന്‍, ഹുസൈന്‍, നബീസ, സൈനബ.മാട്ടൂല്‍ അതിര്‍ത്തിയിലെ ഷാഫി-കുഞ്ഞാമിന ദമ്പതികളുടെ മകനാണ് ഷാഹിദ്.ഷെഫിന, ഷെമീന, നാഫി, ഫാത്തിമ, അയാഷ്.

സംഭവത്തില്‍ ബസ് ഡ്രൈവര്‍ക്കെതിരെതളിപറമ്പ് പൊലിസ്‌കേസെടുത്തിട്ടുണ്ട്. സ്വകാര്യബസുകളുടെ മരണപ്പാച്ചിലാണ് അപകടത്തിന് ഇടയാക്കിയതെന്നു ദൃക്‌സാക്ഷികള്‍ പറഞ്ഞു.