ഇസ്തിരിപ്പെട്ടിയില്‍ നിന്നും വൈദ്യുതാഘാതമേറ്റ് തയ്യല്‍ത്തൊഴിലാളി മരിച്ചു

ഇസ്തിരിപ്പെട്ടിയില്‍ നിന്നും വൈദ്യുതാഘാതമേറ്റ് തയ്യല്‍ത്തൊഴിലാളി മരിച്ചു. വിതുര കോട്ടത്തറ സ്വദേശിനി വിമല(57) യാണ് മരിച്ചത്.വെള്ളിയാഴ്ച വൈകിട്ട് നാലു മണിയോടെ വിമലയുടെ തയ്യല്‍ക്കടയില്‍ വെച്ചാണ് അപകടമുണ്ടായത്.

 

ഇസ്തിരിപ്പെട്ടി സ്വിച്ച്‌ ബോർഡില്‍ കണക്‌ട് ചെയ്യാൻ ശ്രമിക്കനേയാണ് വൈദ്യുതാഘാതമേറ്റത്.

തിരുവനന്തപുരം: ഇസ്തിരിപ്പെട്ടിയില്‍ നിന്നും വൈദ്യുതാഘാതമേറ്റ് തയ്യല്‍ത്തൊഴിലാളി മരിച്ചു. വിതുര കോട്ടത്തറ സ്വദേശിനി വിമല(57) യാണ് മരിച്ചത്.വെള്ളിയാഴ്ച വൈകിട്ട് നാലു മണിയോടെ വിമലയുടെ തയ്യല്‍ക്കടയില്‍ വെച്ചാണ് അപകടമുണ്ടായത്.

ഇസ്തിരിപ്പെട്ടി സ്വിച്ച്‌ ബോർഡില്‍ കണക്‌ട് ചെയ്യാൻ ശ്രമിക്കനേയാണ് വൈദ്യുതാഘാതമേറ്റത്. നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാർ ഉടൻതന്നെ വിതുര താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

വിമലയുടെ തയ്യല്‍ക്കടയുടെ സ്ഥാനത്ത് മുൻപ് ഭർത്താവിന്റെ ബാർബർ ഷോപ്പായിരുന്നു. ഭർത്താവിന്റെ മരണശേഷാണ് വിമല ഇവിടെ തയ്യല്‍ക്കട തുടങ്ങിയത്. കൃഷ്ണേന്ദു, കിഷോർ എന്നവരാണ് മക്കള്‍. മൃതദേഹത്തിന്റെ പോസ്റ്റുമോർട്ടം തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ നടക്കും.