മംഗളൂരുവിൽ ഗുണ്ടാ നേതാവ് ടാബ്ലറ്റ് ആരിഫിനെ വെട്ടികൊലപ്പെടുത്തി  

 മംഗളൂരുവിൽ ഗുണ്ടാ നേതാവിനെ വെട്ടിക്കൊന്നു. തലപ്പാടി സ്വദേശി ടാബ്ലറ്റ് ആരിഫ് എന്നറിയപ്പെടുന്ന ആരിഫ് (46) ആണ് കൊല്ലപ്പെട്ടത്. ഇന്ന് പുലർച്ചെയായിരുന്നു സംഭവം.

 

 മംഗളൂരു: മംഗളൂരുവിൽ ഗുണ്ടാ നേതാവിനെ വെട്ടിക്കൊന്നു. തലപ്പാടി സ്വദേശി ടാബ്ലറ്റ് ആരിഫ് എന്നറിയപ്പെടുന്ന ആരിഫ് (46) ആണ് കൊല്ലപ്പെട്ടത്. ഇന്ന് പുലർച്ചെയായിരുന്നു സംഭവം.

തൊക്കോട്ട് ഫ്‌ളൈഓവറിൽ ബൈക്ക് തടഞ്ഞുനിർത്തി വെട്ടി കൊലപ്പെടുത്തുകയായിരുന്നു. കാറിലെത്തിയ സംഘമാണ് ആക്രമിച്ചത്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.

പുലർച്ചെ ബൈക്കിൽ മംഗളൂരുവിലേക്ക് പോവുകയായിരുന്നു ആരിഫ്. മംഗളൂരു, ബന്തർ പൊലീസ് സ്റ്റേഷനിലെ റൗഡി ലിസ്റ്റിൽ ഉൾപ്പെട്ടയാളാണ് ആരിഫ്. നേരത്തെയും ആരിഫിന് നേരെ വധശ്രമം ഉണ്ടായിരുന്നു.