കല്‍പ്പറ്റയില്‍ ടി സിദ്ദിഖിന് 45031 വോട്ടുകളുടെ വമ്പൻ വിജയം

2026 നിയമസഭ തെരഞ്ഞെടുപ്പില്‍ കല്‍പ്പറ്റ നയോജക മണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാര്‍ഥി ടി സിദ്ദിഖിന് വിജയം.45031 വോട്ടുകളുടെ ഭൂരിപക്ഷം നേടിയാണ് ടി സിദ്ദിഖ് വിജയിച്ചത്.

 

ടി സിദ്ദിഖ് 97379 വോട്ടുകളും പ്രധാന എതിരാളികളായ എല്‍ഡിഎഫ് സ്ഥാനാർത്ഥി പി കെ അനില്‍കുമാർ 52348 വോട്ടുകളും സ്ഥാനാര്‍ഥി വോട്ടുകളും എൻഡിഎ സ്ഥാനാര്‍ഥി പ്രശാന്ത് മലവയല്‍ 19175 വോട്ടുകളും നേടി.

കല്‍പ്പറ്റ : 2026 നിയമസഭ തെരഞ്ഞെടുപ്പില്‍ കല്‍പ്പറ്റ നയോജക മണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാര്‍ഥി ടി സിദ്ദിഖിന് വിജയം.45031 വോട്ടുകളുടെ ഭൂരിപക്ഷം നേടിയാണ് ടി സിദ്ദിഖ് വിജയിച്ചത്. ടി സിദ്ദിഖ് 97379 വോട്ടുകളും പ്രധാന എതിരാളികളായ എല്‍ഡിഎഫ് സ്ഥാനാർത്ഥി പി കെ അനില്‍കുമാർ 52348 വോട്ടുകളും സ്ഥാനാര്‍ഥി വോട്ടുകളും എൻഡിഎ സ്ഥാനാര്‍ഥി പ്രശാന്ത് മലവയല്‍ 19175 വോട്ടുകളും നേടി.

2021-ലെ കേരള നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇന്ത്യൻ നാഷണല്‍ കോണ്‍ഗ്രസിലെ അഡ്വ. ടി സിദ്ദിഖ് 70,252 വോട്ടുകള്‍ക്കാണ് വിജയിച്ചത്. ലോക്താന്ത്രിക് ജനതാദളിന്റെ (LJD) സ്ഥാനാർത്ഥിയായി എല്‍ഡിഎഫ് പക്ഷത്ത് മത്സരിച്ച എംവി ശ്രേയാംസ് കുമാറായിരുന്നു പ്രധാന എതിരാളി. ശ്രേയാംസ് കുമാറിന് 64,782 വോട്ടുകളാണ് ലഭിച്ചിരുന്നത്. ബിജെപി സ്ഥാനാർത്ഥി ടിഎം സുബീഷ് 14,113 വോട്ടുകളും നേടിയിരുന്നു. 5,470 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് ടി സിദ്ദിഖ് 2021ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ വിജയിച്ചിരുന്നത്.