ഫാസിസ്റ്റ് വേട്ടയ്ക്ക് ഇന്ത്യൻ ജനത തിരിച്ചടി നൽകും: ടി സിദ്ധീഖ് എം എൽ എ

രാജ്യം കടന്നു പോകുന്നത്  അപകടരമായ സാഹചര്യത്തിലാണെന്നും ഒരു ഭരണകൂടവും ചെയ്യാത്ത കാര്യങ്ങൾ ചെയ്ത് കൊണ്ട് പോകുന്ന ആസുരതയുടെ കാലഘട്ടമാണിതെന്നും  ടി സിദ്ധീഖ് എം എൽ എ പറഞ്ഞു.തിരഞ്ഞെടുപ്പ് വേളയിൽ ഒരു ഭരണകൂടവും ഒരിക്കലും പ്രയോഗിക്കാത്ത ഭരണകൂട ഭീകരതയാണ് കേന്ദ്രം ഭരിക്കുന്ന സർക്കാർ നടപ്പിലാക്കുന്നത്
 

രാജ്യം കടന്നു പോകുന്നത്  അപകടരമായ സാഹചര്യത്തിലാണെന്നും ഒരു ഭരണകൂടവും ചെയ്യാത്ത കാര്യങ്ങൾ ചെയ്ത് കൊണ്ട് പോകുന്ന ആസുരതയുടെ കാലഘട്ടമാണിതെന്നും  ടി സിദ്ധീഖ് എം എൽ എ പറഞ്ഞു.തിരഞ്ഞെടുപ്പ് വേളയിൽ ഒരു ഭരണകൂടവും ഒരിക്കലും പ്രയോഗിക്കാത്ത ഭരണകൂട ഭീകരതയാണ് കേന്ദ്രം ഭരിക്കുന്ന സർക്കാർ നടപ്പിലാക്കുന്നത്. ചരിത്രത്തിൽ കേട്ട് കേൾവിയില്ലാത്ത , തെരഞ്ഞെടുപ്പ് സമയത്ത് പ്രതിപക്ഷ പാർട്ടികളുടെ ഫണ്ടുകൾ പോലും മരവിപ്പിച്ച് മുന്നോട്ട് പോകുന്ന ഫാസിസ്റ്റ് വേട്ടയ്ക്ക് ഇന്ത്യൻ ജനത തിരിച്ചടി നൽകുമെന്ന് അഴീക്കോട് നിയോജക മണ്ഡലം  പര്യടനം ഉദ്ഘാടനം ചെയ്തുകൊണ്ട്  ടി സിദ്ധീഖ് എം എൽ എ പറഞ്ഞു .

രാജ്യ താത്പര്യങ്ങൾക്ക് വേണ്ടി മാത്രം പ്രവർത്തിക്കേണ്ട സ്വതന്ത്ര അന്വേഷണ ഏജൻസികളായ ഇ ഡി , സി ബി ഐ , ആധായ നികുതി വകുപ്പ് തുടങ്ങിയവയെ  ഉപകരണങ്ങളാക്കി ബി ജെ പിയുടെ എൻ ഡി എ യുടെ  വിജയത്തിനായി  പരീക്ഷണങ്ങൾ നടത്തുന്നു. സംഘ പരിവാർ അജൻഡയുടെ ഉപകരണമായി ആധായ നികുതി വകുപ്പ് മാറിയിരിക്കുന്നു. ആധായ നികുതി വകുപ്പ് ആദ്യം നൽകിയ നോട്ടിസും നടപടിയും കോൺഗ്രസ് അതിജീവിക്കും എന്ന് കണ്ടപ്പോൾ രണ്ടാമതും കോൺഗ്രസിന് നോട്ടീസ് നൽകിയിരിക്കുകയാണ്പ്രതിപക്ഷ പാർട്ടികളെ സാമ്പത്തികമായി ഞെരുക്കി തെരഞ്ഞെടുപ്പിൽ നേട്ടമുണ്ടാക്കാനാണ് ബിജെപി ശ്രമിക്കുന്നത്തെരഞ്ഞെടുപ്പിൽ നേട്ടമുണ്ടാക്കാനാണ് ബിജെപി ശ്രമിക്കുന്നത്.ഒരിക്കൽ പോലും സ്ഥാനാർത്ഥിക്ക് ഒരു പൈസ പോലും എത്തരുത്.

രാജ്യത്തെ ഭരണകൂടത്തിൻ്റെ കൊള്ളരുതായ്മക്കെതിരെ പോരാട്ടം നടത്തുന്ന രാഹുൽ ഗാന്ധിയുടെ കരങ്ങൾക്ക് ശക്തി പകരാർ കെ.സുധാകരൻ വിജയിക്കണം.ഇന്ത്യ രാജ്യത്തെ 60 ഓളം സീറ്റിൽ മാത്രം മത്സരിക്കുന്ന സി പി എം എങ്ങനെയാണ് ബി ജെ പി ക്ക് ബദലാവുക, കേന്ദ്ര സർക്കാരിനെതിരെ ,നരേന്ദ്ര മോദിക്കെതിരെ ഒരക്ഷരം മിണ്ടാൻ തയ്യാറാവാത്ത പിണറായി വിജയൻ എങ്ങനെ ജനങ്ങളുടെ സംരക്ഷകനാവും. സി പി എം സ്വന്തം ചിഹ്നംസംരക്ഷിക്കാൻ വേണ്ടി മത്സരിക്കുമ്പോൾ രാജ്യത്തെ സംരക്ഷിക്കാൻ വേണ്ടിയാണ് കോൺഗ്രസ് മത്സരിക്കുന്നത്.രാജ്യത്തിൻ്റെ ഐക്യവും അഖണ്ഡതയും സംരക്ഷിക്കാൻ കോൺഗ്രസിനെ വിജയിപ്പി ക്കണമെന്നും പറഞ്ഞു  .

ഡിസിസി പ്രസിഡണ്ട് മാർട്ടിൻ ജോർജ്ജ് സ്വാഗതം പറഞ്ഞു .അധ്യക്ഷൻ:അബ്ദുൽ കരിം ചെലേരി ,നേതാക്കളായ വി എ നാരായണൻ ,സജീവ് ജോസഫ് MLA ,പി ടി മാത്യു ,സി എ അജീർ ,ടി.ഒ.മോഹനൻ ,സുനിൽ (CMP ജില്ല പ്രസിഡൻ്റ്)  കെ ബാലകൃഷ്ണൻ മാസ്റ്റർ, കെ.പ്രമോദ് ,റിജിൽ മാക്കുറ്റി,സിപി റഷീദ്, മാസ്റ്റർ,അമൃത രാമകൃഷ്ണൻ , എം.പി വേലായുധൻ ,ടി.എൻ.എ ഖാദർ , വട്ടക്കണ്ടി അഹമ്മദ് ,  ഹുസൈൻ തളാപ്പ്  , മാധവൻ മാസ്റ്റർ, രജിത്ത് നാറാത്ത് , സി വി സന്തോഷ് , ടി ജയകൃഷ്ണൻ , ബിജു ഉമ്മർ ,കൂകിരി രാജേഷ് ,കായക്കൽ രാഹുൽ ,നികേത് നാറാത്ത് ,കല്ലിക്കോടൻ രാഗേഷ്  തുടങ്ങിയവർ പങ്കെടുത്തു.