ടി സിദ്ധീഖിന് കോഴിക്കോടും വയനാടും വോട്ടർ പട്ടികയിൽ പേര് ; ആരോപണവുമായി സി.പി.എം വയനാട് ജില്ലാ സെക്രട്ടറി
ടി സിദ്ധീഖ് എം എൽക്കെതിരെ ഇരട്ട വോട്ട് ആരോപണവുമായി സി.പി.എം വയനാട് ജില്ലാ സെക്രട്ടറി കെ. റഫീഖ്. കോഴിക്കോട് ജില്ലയിലെ പെരുമണ്ണ പഞ്ചായത്തിലെ 20ാം വാർഡായ പന്നിയൂർകുളത്ത് ക്രമനമ്പർ 480ലും
Sep 8, 2025, 16:04 IST
കൽപറ്റ : ടി സിദ്ധീഖ് എം എൽക്കെതിരെ ഇരട്ട വോട്ട് ആരോപണവുമായി സി.പി.എം വയനാട് ജില്ലാ സെക്രട്ടറി കെ. റഫീഖ്. കോഴിക്കോട് ജില്ലയിലെ പെരുമണ്ണ പഞ്ചായത്തിലെ 20ാം വാർഡായ പന്നിയൂർകുളത്ത് ക്രമനമ്പർ 480ലും വയനാട് ജില്ലയിൽ കൽപ്പറ്റ നഗരസഭയിലെ ഡിവിഷൻ 25 ഓണിവയലിൽ ക്രമനമ്പർ 799 ൽ വോട്ടർ പട്ടികയിലും പേരുണ്ടന്നാണ് റഫീഖിന്റെ ആരോപണം.
ഉത്തരവാദിത്വപ്പെട്ട ഒരു ജനപ്രതിനിധി തന്നെ ഇത്തരത്തിൽ നിയമവിരുദ്ധമായി, ജനാധിപത്യവിരുദ്ധമായി പ്രവർത്തിക്കുന്നത്, കള്ളവോട്ട് ചേർക്കുന്നത് ജനാധിപത്യ സംവിധാനങ്ങളെ ദുർബലപ്പെടുത്തുന്നതും അങ്ങേയറ്റം പ്രതിഷേധാർഹവുമാണന്ന് കെ. റഫീഖ് പറഞ്ഞു.