ടി ജി മോഹന്‍ദാസിനെ കസ്റ്റഡിയില്‍ എടുത്തത് ജാമ്യമില്ലാ വകുപ്പ് ഉള്‍പ്പെടെ ചുമത്തി, 3 വര്‍ഷം വരെ ശിക്ഷ ലഭിച്ചേക്കാം

ടി ജി മോഹന്‍ദാസിനെതിരെ ചുമത്തിയ കുറ്റങ്ങളുടെ വിവരങ്ങള്‍ പുറത്ത്.

 

കോടതിയുടെ തീരുമാനത്തിന് വിധേയമായി മാത്രമേ ജാമ്യം ലഭിക്കുകയുള്ളൂ.

ദില്ലിയില്‍ സമരം ചെയ്ത വിദ്യാര്‍ത്ഥികളെ അധിക്ഷേപിച്ചതുമായി ബന്ധപ്പെട്ട് കേസില്‍ കസ്റ്റഡിയിലായ സംഘപരിവാര്‍ സഹയാത്രികന്‍ ടി ജി മോഹന്‍ദാസിനെതിരെ ചുമത്തിയ കുറ്റങ്ങളുടെ വിവരങ്ങള്‍ പുറത്ത്.

കലാപത്തിന് ആഹ്വാനം ചെയ്യല്‍ (BNS 192), വിവിധ വിഭാഗങ്ങള്‍ക്കിടയില്‍ ശത്രുത ഉണ്ടാക്കാന്‍ ശ്രമിക്കല്‍ (BNS 353(1)(b)), സ്ത്രീത്വത്തെ അപമാനിക്കല്‍ (BNS 79), സമൂഹത്തില്‍ ക്രമസമാധാനം തകര്‍ക്കുന്ന രീതിയില്‍ പെരുമാറല്‍ (KP Act 120(o)) എന്നീ വകുപ്പുകള്‍ ചുമത്തിയാണ് മോഹന്‍ദാസിനെതിരെ കേസെടുത്തിരിക്കുന്നത്.

ചുമത്തപ്പെട്ടിരിക്കുന്ന കുറ്റങ്ങളെല്ലാം മൂന്ന് വര്‍ഷം വരെ ശിക്ഷ ലഭിക്കാവുന്നവയാണെങ്കിലും, ഇതില്‍ ബി എന്‍ എസ് 353 (1) (ബി) ജാമ്യമില്ലാ വകുപ്പായതിനാല്‍ കോടതിയുടെ തീരുമാനത്തിന് വിധേയമായി മാത്രമേ ജാമ്യം ലഭിക്കുകയുള്ളൂ.