വർക്കല പാപനാശം ബീച്ചിൽ കുളിക്കാൻ ഇറങ്ങിയ യുവാവിനെ തിരയിൽപ്പെട്ട് കാണാതായി
തിരുവനന്തപുരം: വർക്കല പാപനാശം ബീച്ചിൽ കുളിക്കാൻ ഇറങ്ങിയ തമിഴ്‌നാട് സ്വദേശിയെ തിരയിൽപ്പെട്ട് കാണാതായി. കടലൂർ സ്വദേശിയായ മുഹമ്മദ് അഫ്‌സലിനെ (18) യാണ് കടലിൽ കാണാതായത്. ഇന്ന് രാവിലെ ഒൻപത് പേരടങ്ങുന്ന സംഘത്തോടൊപ്പമാണ് അഫ്‌സൽ പാപനാശം ബീച്ചിലെത്തിയത്.
Updated: Mar 30, 2026, 15:56 IST
തിരുവനന്തപുരം: വർക്കല പാപനാശം ബീച്ചിൽ കുളിക്കാൻ ഇറങ്ങിയ തമിഴ്‌നാട് സ്വദേശിയെ തിരയിൽപ്പെട്ട് കാണാതായി. കടലൂർ സ്വദേശിയായ മുഹമ്മദ് അഫ്‌സലിനെ (18) യാണ് കടലിൽ കാണാതായത്. ഇന്ന് രാവിലെ ഒൻപത് പേരടങ്ങുന്ന സംഘത്തോടൊപ്പമാണ് അഫ്‌സൽ പാപനാശം ബീച്ചിലെത്തിയത്.
ഉച്ചയോടെ ബീച്ചിൽ കുളിക്കാൻ ഇറങ്ങിയ അഫ്‌സൽ വലിയ തിരയിൽപ്പെട്ട് ഒഴുക്കിൽപ്പെടുകയായിരുന്നു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ ലൈഫ് ഗാർഡുമാർ, ടൂറിസം പൊലീസ്, വാട്ടർ സ്‌പോർട്‌സ് സംഘം എന്നിവർ ചേർന്ന് സംയുക്തമായി തിരച്ചിൽ നടത്തിവരികയാണ്. കടലൂരിൽ ഓട്ടോറിക്ഷ തൊഴിലാളിയായി ജോലി നോക്കുകയായിരുന്നു കാണാതായ അഫ്‌സൽ.