സ്വർണ്ണപ്പാളി കേസ് വിവാദം ; ദേവസ്വം ബോർഡിൽ കർശന മാനദണ്ഡങ്ങൾ നിശ്ചയിച്ച് പ്രസിഡൻ്റ് കെ.ജയകുമാർ
സ്വർണ്ണപ്പാളി കേസ് വിവാദത്തെ തുടർന്ന് ദേവസ്വം ബോർഡിൽ കർശന മാനദണ്ഡങ്ങൾ നിശ്ചയിച്ച് പ്രസിഡൻ്റ് കെ.ജയകുമാർ.ബോർഡിൽ അപ കടകരമായ തീരു മാനങ്ങൾ ഉണ്ടാ
ശബരിമല: സ്വർണ്ണപ്പാളി കേസ് വിവാദത്തെ തുടർന്ന് ദേവസ്വം ബോർഡിൽ കർശന മാനദണ്ഡങ്ങൾ നിശ്ചയിച്ച് പ്രസിഡൻ്റ് കെ.ജയകുമാർ.ബോർഡിൽ അപ കടകരമായ തീരുമാനങ്ങൾ ഉണ്ടാകാതിരിക്കാൻ വലിയ മുൻകരുതലാണ് തീരുമാനത്തിലുള്ളത്.
പ്രസിഡൻ്റിൻ്റെ മുൻകുട്ടിയുള്ള അനുമതി ലഭിക്കുന്നവ മാത്രമെ ദേവസ്വം ബോർഡ് യോ ഗത്തിൽ കൊണ്ടു വരാൻ പാടുള്ളൂ. അങ്ങനെ പ്രസിഡൻ്റ് അനുവദിക്കുന്ന വിഷയങ്ങളുടെഅ ജണ്ട,കുറിപ്പുകൾ യോഗത്തിന് മുൻപ് പ്രസിഡൻ്റിനും അംഗങ്ങൾക്കും നല്കണം.കൂടാതെ ബോർഡ് യോഗത്തിൽ എടുക്കുന്ന തീരുമാനങ്ങൾ അടുത്ത യോഗത്തിൽ ആദ്യ അജണ്ടയായി സ്ഥിരീകരിക്കണം.
അജണ്ടയിൽ ഉൾപ്പെടുത്താത്ത കാര്യങ്ങൾ പ്രസി ഡൻ്റിൻ്റെ അനുവാ ദത്തോടെ മാത്രമെ അനുവദിക്കുള്ളൂ. കാര്യക്ഷമത ഉറപ്പ് വരുത്താനും നടപടികൾ സുതാര്യമാക്കാനും സമയബന്ധിതമായി അവ പൂർത്തീകരിക്കാനും ബാഹ്യമായ ഇടപെടലുകൾക്ക് വിധേയമാകാതെ കാര്യങ്ങൾ നടപ്പി ലാക്കുകയാണ് ഇത്തരം തീരുമാന ങ്ങൾ കൊണ്ട് ഉദ്ദേശിക്കുന്നതെന്നും പ്രസിഡൻ്റ് കെ.ജയകുമാർ പറഞ്ഞു.