സ്വരാജിനെ പിന്തുണച്ചത് സ്ഥാനമാനങ്ങള്‍ക്ക് വേണ്ടിയല്ല: വൈശാഖന്‍

സാഹിത്യകാരന്മാര്‍ സ്ഥാനമാനങ്ങള്‍ക്ക് വേണ്ടിയല്ല സ്വരാജിനെ പിന്തുണച്ചതെന്ന് എഴുത്തുകാരന്‍ വൈശാഖന്‍. സ്ഥാനമാനങ്ങള്‍ ഇങ്ങോട്ട് തേടി വരുന്നതാണ്.

 

പാലക്കാട്: സാഹിത്യകാരന്മാര്‍ സ്ഥാനമാനങ്ങള്‍ക്ക് വേണ്ടിയല്ല സ്വരാജിനെ പിന്തുണച്ചതെന്ന് എഴുത്തുകാരന്‍ വൈശാഖന്‍. സ്ഥാനമാനങ്ങള്‍ ഇങ്ങോട്ട് തേടി വരുന്നതാണ്. അങ്ങോട്ട് ഇതുവരെ ആവശ്യപ്പെട്ടിട്ടില്ല. സാഹിത്യകാരന്മാര്‍ ബുദ്ധിയുള്ളവരാണ്. ഏത് പിന്തുണയ്ക്കണം പിന്തുണയ്ക്കണ്ട എന്നുള്ളത് കൃത്യമായി അറിയാം. 

ആഴത്തിലുള്ള വായനയും ജനകീയ ബന്ധവുമുള്ള സ്വരാജ് നിലമ്പൂരില്‍ നിന്നും നിയമസഭയില്‍ എത്തേണ്ടത് അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു. ആശാസമരം സംസ്ഥാന സര്‍ക്കാര്‍ പരിഗണിച്ചില്ലെന്നുള്ളത് തെറ്റാണ്. ഏറ്റവും ഉയര്‍ന്ന ഓണറേറിയം നല്‍കുന്നത് കേരള സര്‍ക്കാരാണെന്നും വൈശാഖന്‍ പാലക്കാട്ട് മാധ്യമങ്ങളോട് പ്രതികരിച്ചു.