സ്വപ്ന സുരേഷ് വിവാഹിതയായി
സോഷ്യല്‍മീഡിയയിലൂടെ സ്വപ്ന തന്നെയാണ് ഇക്കാര്യം അറിയിച്ചത്.
കൊച്ചി നെട്ടൂര്‍ വടക്കേ പാട്ടുപുരയ്ക്കല്‍ ക്ഷേത്രത്തില്‍ കഴിഞ്ഞ ദിവസമായിരുന്നു വിവാഹം.
സംസ്ഥാനത്ത് കോളിളക്കം സൃഷ്ടിച്ച സ്വര്‍ണക്കള്ളക്കടത്തില്‍ ഉള്‍പ്പെട്ട സ്വപ്ന സുരേഷ് വിവാഹിതയായി. കേസിലെ മറ്റൊരു പ്രതിയായ പി എസ് സരിത്താണ് വരന്‍. കൊച്ചി നെട്ടൂര്‍ വടക്കേ പാട്ടുപുരയ്ക്കല്‍ ക്ഷേത്രത്തില്‍ കഴിഞ്ഞ ദിവസമായിരുന്നു വിവാഹം. സോഷ്യല്‍മീഡിയയിലൂടെ സ്വപ്ന തന്നെയാണ് ഇക്കാര്യം അറിയിച്ചത്.
ചിത്രങ്ങളോടൊപ്പം കുറിപ്പും സ്വപ്ന പങ്കുവച്ചിരുന്നു. '''ഒരുമിച്ച് ജീവിക്കാന്‍ മാത്രമല്ല ഞങ്ങള്‍ വിവാഹ ജീവിതം തിരഞ്ഞെടുത്തത്. ഞങ്ങളുടെ കുട്ടികള്‍ക്ക് സത്യവും ബഹുമാനവും മൂല്യങ്ങളും പഠിക്കാനാകുന്ന ഒരു നല്ല അന്തരീക്ഷം സൃഷ്ടിക്കാനും, ഒരുമിച്ച് ജീവിതം പടുത്തുയര്‍ത്താനുമാണ് വിവാഹിതരാകാന്‍ തീരുമാനിച്ചത്. ഞാന്‍ സുമംഗലിയായി മരിക്കുന്നതുവരെ ഈ താലിക്കെട്ട് ഒപ്പമുണ്ടാകാന്‍ പ്രാര്‍ഥിക്കണം''- എന്നായിരുന്നു സ്വപ്ന കുറിച്ചത്.
അടുത്ത സു?ഹൃത്തുക്കളും ബന്ധുക്കളും മാത്രമാണ് വിവാഹത്തില്‍ പങ്കെടുത്തത്. തിരുവനന്തപുരം തൈക്കാട് സ്വദേശിനിയായ സ്വപ്നയും തിരുവല്ലം സ്വദേശിയായ സരിത്തും കുറച്ചുകാലമായി കൊച്ചിയില്‍ ഒരുമിച്ച് താമസിച്ചുവരികയായിരുന്നു. ഇരുവരുടെയും ജീവിതത്തിലെ പുതിയ അധ്യായമാണിത്; സ്വപ്നയുടെ മൂന്നാമത്തെയും സരിത്തിന്റെ രണ്ടാമത്തെയും വിവാഹമാണിത്.