സ്വാമിയേ ശരണമയ്യപ്പാ..; മണ്ഡലകാല തീര്‍ഥാടനത്തിനായി ശബരിമല നട തുറന്നു

മണ്ഡല – മകര വിളക്ക് തീർത്ഥാടനത്തിന് ഒരുങ്ങി ശബരിമല. തന്ത്രി കണ്ഠര് ബ്രഹ്മദത്തന്റെ സാന്നിധ്യത്തിൽ നിലവിലെ മേൽശാന്തി ഇ.ഡി. പ്രസാദാണ് നമ്പൂതിരി ശബരിമല നട തുറന്നത്.അരീക്കര സുബ്രഹ്മണ്യൻ ശങ്കരൻ നമ്പൂതിരി ശബരിമലയിലും എ. ദാമോദരൻ നമ്പൂതിരി മാളികപ്പുറത്തും ചുമതലയേൽക്കും

 

17ന് വൃശ്ചിക പുലരിയില്‍ പുതിയ മേല്‍ശാന്തിമാരാണ് സന്നിധാനം, മാളികപ്പുറം നടകള്‍ തുറക്കുക.

പത്തനംതിട്ട: മണ്ഡല – മകര വിളക്ക് തീർത്ഥാടനത്തിന് ഒരുങ്ങി ശബരിമല. തന്ത്രി കണ്ഠര് ബ്രഹ്മദത്തന്റെ സാന്നിധ്യത്തിൽ നിലവിലെ മേൽശാന്തി ഇ.ഡി. പ്രസാദാണ് നമ്പൂതിരി ശബരിമല നട തുറന്നത്.അരീക്കര സുബ്രഹ്മണ്യൻ ശങ്കരൻ നമ്പൂതിരി ശബരിമലയിലും എ. ദാമോദരൻ നമ്പൂതിരി മാളികപ്പുറത്തും ചുമതലയേൽക്കും.

17ന് വൃശ്ചിക പുലരിയില്‍ പുതിയ മേല്‍ശാന്തിമാരാണ് സന്നിധാനം, മാളികപ്പുറം നടകള്‍ തുറക്കുക.മകരവിളക്ക് ജനുവരി 14ന് ആണ്. തീര്‍ഥാടനം പൂര്‍ത്തിയാക്കി 20ന് രാവിലെ ഏഴിന് നട അടയ്ക്കും.സുരക്ഷയ്ക്കായി ഒരേസമയം അയ്യായിരം പൊലീസുകാരെയാണ് സജ്ജമാക്കിയിരിക്കുന്നത്.

ആറ് ഘട്ടങ്ങളിലായി ഡ്യൂട്ടി ക്രമീകരണം. സന്നിധാനത്ത് പരിചയസമ്പന്നരായ ഉദ്യോഗസ്ഥർ. AI ക്യാമറകളുടെ സഹായത്തോടെ തിരക്ക് നിയന്ത്രിക്കും. മിനിറ്റിൽ 75 തീർഥാടകരെയെങ്കിലും പതിനെട്ടാംപടി കയറ്റുകയാണ് ലക്ഷ്യമെന്ന് ക്രമസമാധാന ചുമതലയുള്ള ADGP പി വിജയൻ വ്യക്തമാക്കി.