കാലടി സംസ്കൃത സർവകലാശാല വിദ്യാർഥികളുടെ സസ്പെൻഷൻ; ഹൈക്കോടതി ഡിവിഷൻ ബെഞ്ച് വിധി ചൊവ്വാഴ്ച
കാലടി സംസ്കൃത സർവകലാശാലയിലെ വിദ്യാർഥികളുടെ സസ്പെൻഷൻ വിവാദത്തിൽ സർവകലാശാല നൽകിയ അപ്പീലിൽ ഹൈക്കോടതിയിൽ വാദം പൂർത്തിയായി. ചൊവ്വാഴ്ച വൈകീട്ട് 4:15-ന് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് വിധി പ്രസ്താവിക്കും. വിദ്യാർഥികൾക്ക് അനുകൂലമായുള്ള സിംഗിൾ ബെഞ്ച് വിധിക്കെതിരെയാണ് സർവകലാശാല ഡിവിഷൻ ബെഞ്ചിൽ അപ്പീൽ നൽകിയത്.
കൊച്ചി: കാലടി സംസ്കൃത സർവകലാശാലയിലെ വിദ്യാർഥികളുടെ സസ്പെൻഷൻ വിവാദത്തിൽ സർവകലാശാല നൽകിയ അപ്പീലിൽ ഹൈക്കോടതിയിൽ വാദം പൂർത്തിയായി. ചൊവ്വാഴ്ച വൈകീട്ട് 4:15-ന് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് വിധി പ്രസ്താവിക്കും. വിദ്യാർഥികൾക്ക് അനുകൂലമായുള്ള സിംഗിൾ ബെഞ്ച് വിധിക്കെതിരെയാണ് സർവകലാശാല ഡിവിഷൻ ബെഞ്ചിൽ അപ്പീൽ നൽകിയത്.
വിദ്യാർഥികളുടെ ഭാഗത്തുനിന്നുള്ള മറുപടി വാദം പൂർത്തിയായതോടെയാണ് കേസ് വിധി പറയാനായി മാറ്റിയത്. യു.ജി.സി ചട്ടപ്രകാരമുള്ള ബദൽ പരിഹാര മാർഗങ്ങൾ തേടാതെയാണ് വിദ്യാർഥികൾ കോടതിയെ സമീപിച്ചതെന്ന് സർവകലാശാല വാദിച്ചു. സിംഗിൾ ബെഞ്ച് ഉത്തരവ് നടപ്പാക്കിയാൽ അത് സർവകലാശാലയുടെ പ്രവർത്തനത്തെ പ്രതികൂലമായി ബാധിക്കുമെന്നും അപ്പീലിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
സിംഗിൾ ബെഞ്ച് വിധി അനുസരിച്ച് വിദ്യാർഥികൾക്കായി പ്രത്യേകം പരീക്ഷ നടത്താൻ തയാറാണെന്ന് സുപ്രീം കോടതിയിൽ നൽകിയ ഉറപ്പ് നിബന്ധനകൾക്ക് വിധേയമാണെന്നും സർവകലാശാല ഡിവിഷൻ ബെഞ്ചിനെ അറിയിച്ചു. സസ്പെൻഷനിലായ വിദ്യാർഥികൾക്കായി പ്രത്യേകം പരീക്ഷ നടത്തണമെന്നും സസ്പെൻഷൻ റദ്ദാക്കണമെന്നുമാണ് ഹൈക്കോടതി സിംഗിൾ ബെഞ്ച് നേരത്തെ ഉത്തരവിട്ടത്. കാലടി സർവകലാശാല വൈസ് ചാൻസലർ സിസാ തോമസിനെതിരെ പ്രതിഷേധിച്ച 16 വിദ്യാർഥികളെയാണ് സർവകലാശാല സസ്പെൻഡ് ചെയ്തിരുന്നത്.