ഐഎസ് ബന്ധമെന്ന് സംശയം; മലയാളി യുവാവിനെ തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് കസ്റ്റഡിയിലെടുത്തു
ഇയാള്‍ നിരീക്ഷണത്തിലായിരുന്നുവെന്ന് തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് അറിയിച്ചു.
Jan 8, 2026, 06:09 IST
തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്നാണ് കസ്റ്റഡിയിലെടുത്തത്.
ഐഎസ് ബന്ധമെന്ന സംശയത്തെ തുടര്‍ന്ന് മലയാളി യുവാവിനെ തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് കസ്റ്റഡിയിലെടുത്തു. തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്നാണ് കസ്റ്റഡിയിലെടുത്തത്. ഇയാള്‍ നിരീക്ഷണത്തിലായിരുന്നുവെന്ന് തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് അറിയിച്ചു.
ഇയാളെ എടിഎസിന്റെ ഓഫീസിലെത്തിച്ച് ചോദ്യം ചെയ്യുകയാണ്. പേര് വിവരങ്ങള്‍ പുറത്ത് വിട്ടിട്ടില്ല. ചില സംശയങ്ങള്‍ ഉണ്ടെന്നും അതിന്റെ ഭാ?ഗമായിയാണ് ചോദ്യം ചെയ്യുന്നതെന്നും എടിഎസ് വൃത്തങ്ങള്‍ അറിയിച്ചു.