ആറ് ജില്ലകളില്‍ സര്‍വ്വേ; വിമാനങ്ങള്‍ താഴ്ന്നു പറക്കും

ഭൂമിയുടെ അടിത്തട്ടിലുള്ള ധാതു നിക്ഷേപം കണ്ടെത്താനുള്ള സുപ്രധാന സർവ്വേയുടെ ഭാഗമായി കാസർകോട്, കണ്ണൂർ, കോഴിക്കോട്, വയനാട് ജില്ലകളിലും കർണാടക സംസ്ഥാനത്തെ അതിർത്തി ജില്ലകളായ ദക്ഷിണ കന്നഡ, മടിക്കേരി എന്നിവിടങ്ങളിലും വിമാനങ്ങള്‍ താഴ്ന്നു പറക്കും.

 

ഡിസംബർ 12 മുതല്‍ 2026 ഫെബ്രുവരി 15 വരെയുള്ള കാലയളവിലാണ് ഈ വിമാന സർവ്വേ നടക്കുക

കാസർകോട്: ഭൂമിയുടെ അടിത്തട്ടിലുള്ള ധാതു നിക്ഷേപം കണ്ടെത്താനുള്ള സുപ്രധാന സർവ്വേയുടെ ഭാഗമായി കാസർകോട്, കണ്ണൂർ, കോഴിക്കോട്, വയനാട് ജില്ലകളിലും കർണാടക സംസ്ഥാനത്തെ അതിർത്തി ജില്ലകളായ ദക്ഷിണ കന്നഡ, മടിക്കേരി എന്നിവിടങ്ങളിലും വിമാനങ്ങള്‍ താഴ്ന്നു പറക്കും.

ജിയോളജിക്കല്‍ സർവേ ഓഫ് ഇന്ത്യയുടെ ആഭിമുഖ്യത്തില്‍ നടക്കുന്ന ഈ വിമാന സർവ്വേയുടെ ഭാഗമായി പൊതുജനങ്ങള്‍ പരിഭ്രാന്തരാകേണ്ടതില്ലെന്ന് ജില്ലാ കളക്ടർ അറിയിച്ചു. ഡിസംബർ 12 മുതല്‍ 2026 ഫെബ്രുവരി 15 വരെയുള്ള കാലയളവിലാണ് ഈ വിമാന സർവ്വേ നടക്കുക.

ജില്ലകളിലെ ഭൂമിയുടെ അടിത്തട്ടിലുള്ള ധാതുക്കളുടെ സാന്നിധ്യം, അളവ് തുടങ്ങിയ വിവരങ്ങള്‍ ശേഖരിക്കുന്നതിനാണ് ഈ രീതിയിലുള്ള വ്യോമ സർവ്വേ നടത്തുന്നത്. ഈ പ്രവർത്തനങ്ങള്‍ സാധാരണ ജനജീവിതത്തിന് തടസ്സമുണ്ടാക്കുന്നതല്ല. അതിനാല്‍, താഴ്ന്നു പറക്കുന്ന വിമാനങ്ങള്‍ കണ്ട് പൊതുജനങ്ങള്‍ ഒട്ടും പരിഭ്രാന്തരാകേണ്ടതില്ലെന്നാണ് ജില്ലാ കളക്ടർ വ്യക്തമാക്കിയത്.

ധാതു നിക്ഷേപം കണ്ടെത്തി രാജ്യത്തിന്റെ സാമ്ബത്തിക വളർച്ചയ്ക്ക് മുതല്‍ക്കൂട്ടാകാൻ സാധ്യതയുള്ള ഈ സർവ്വേയുമായി പൊതുജനങ്ങള്‍ സഹകരിക്കണമെന്നും അധികൃതർ അഭ്യർഥിച്ചു.