മുല്ലപ്പെരിയാറില്‍ സുപ്രീംകോടതി നിര്‍ദേശിച്ച സമഗ്ര സുരക്ഷാ പരിശോധന ഇന്ന് മുതല്‍ തുടങ്ങും
അണക്കെട്ടിന്റെ ഘടനാപരമായ സുരക്ഷിതത്വം, ഭൂകമ്പ പ്രതിരോധ ശേഷി, ചോര്‍ച്ചയുടെ അളവ്, സ്പില്‍വേ ഷട്ടറുകളുടെ പ്രവര്‍ത്തനക്ഷമത തുടങ്ങിയ കാര്യങ്ങളാണ് സമിതി പ്രധാനമായും പരിശോധിച്ച് വിലയിരുത്തുന്നത്.
കോതമംഗലം സ്വദേശി ജോ ജോസഫ് നല്‍കിയ കേസില്‍ 2022 ലാണ് മുല്ലപ്പെരിയാറില്‍ പുതിയതായി സമഗ്ര സുരക്ഷ പരിശോധന നടത്താന്‍ സുപ്രീം കോടതി നിര്‍ദ്ദേശിച്ചത്.
മുല്ലപ്പെരിയാറില്‍ സുപ്രീംകോടതി നിര്‍ദേശിച്ച സമഗ്ര സുരക്ഷാ പരിശോധന ഇന്ന് മുതല്‍ തുടങ്ങും.സുപ്രീം കോടതി ഉത്തരവനുസരിച്ച് രൂപീകരിച്ച അഞ്ചംഗ വിദഗ്ദ്ധ സമിതിയാണ് പരിശോധനകള്‍ നടത്തുന്നത്. ദേശീയ ജല വൈദ്യുത കോപ്പറേഷന്‍ മുന്‍ സിഎംഡി ബല്‍രാജ് ജോഷി അധ്യക്ഷനായ സമിതിയില്‍ ഒഡീഷ ജലവിഭവ വകുപ്പ് മുന്‍ മെമ്പര്‍ സെക്രട്ടറി അശുതോഷ് ദാസ് ആണ് കേരളത്തിന്റെ പ്രതിനിധി.
കോതമംഗലം സ്വദേശി ജോ ജോസഫ് നല്‍കിയ കേസില്‍ 2022 ലാണ് മുല്ലപ്പെരിയാറില്‍ പുതിയതായി സമഗ്ര സുരക്ഷ പരിശോധന നടത്താന്‍ സുപ്രീം കോടതി നിര്‍ദ്ദേശിച്ചത്.
അണക്കെട്ടിന്റെ ഘടനാപരമായ സുരക്ഷിതത്വം, ഭൂകമ്പ പ്രതിരോധ ശേഷി, ചോര്‍ച്ചയുടെ അളവ്, സ്പില്‍വേ ഷട്ടറുകളുടെ പ്രവര്‍ത്തനക്ഷമത തുടങ്ങിയ കാര്യങ്ങളാണ് സമിതി പ്രധാനമായും പരിശോധിച്ച് വിലയിരുത്തുന്നത്. വര്‍ഷങ്ങള്‍ പഴക്കമുള്ള അണക്കെട്ടിന്റെ സുരക്ഷ ഉറപ്പാക്കുന്നതിനായി സമഗ്ര പരിശോധന അടിയന്തരമായി പൂര്‍ത്തിയാക്കണമെന്ന് കേരളം തുടര്‍ച്ചയായി ആവശ്യപ്പെട്ടിരുന്നു