രാഹുല്‍ മാങ്കൂട്ടത്തിലിന്റെ മുൻകൂര്‍ ജാമ്യം റദ്ദാക്കണമെന്ന ഹര്‍ജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും

ബലാത്സംഗക്കേസില്‍ രാഹുല്‍ മാങ്കൂട്ടത്തിലിന് അനുവദിച്ച മുൻകൂർ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും.കേസിലെ ആദ്യ പരാതിക്കാരി നല്‍കിയ ഹർജിയാണ് ജസ്റ്റിസ് എം.എം. സുന്ദരേഷ്, ജസ്റ്റിസ് എൻ.കെ. സിംഗ് എന്നിവരടങ്ങിയ ബെഞ്ച് പരിഗണിക്കുന്നത്.

 

നേരത്തെ പരാതിക്കാരിയുടെ അഭിഭാഷകൻ കേസുമായി ബന്ധപ്പെട്ട ചില രേഖകൾ സുപ്രീം കോടതി രജിസ്ട്രിക്ക് കൈമാറിയിട്ടുണ്ട്

തി രുവനന്തപുരം:  ബലാത്സംഗക്കേസില്‍ രാഹുല്‍ മാങ്കൂട്ടത്തിലിന് അനുവദിച്ച മുൻകൂർ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും.കേസിലെ ആദ്യ പരാതിക്കാരി നല്‍കിയ ഹർജിയാണ് ജസ്റ്റിസ് എം.എം. സുന്ദരേഷ്, ജസ്റ്റിസ് എൻ.കെ. സിംഗ് എന്നിവരടങ്ങിയ ബെഞ്ച് പരിഗണിക്കുന്നത്.

നേരത്തെ പരാതിക്കാരിയുടെ അഭിഭാഷകൻ കേസുമായി ബന്ധപ്പെട്ട ചില രേഖകൾ സുപ്രീം കോടതി രജിസ്ട്രിക്ക് കൈമാറിയിട്ടുണ്ട്. ഈ രേഖകള്‍ പരിശോധിച്ചതിന് പിന്നാലെയാണ് കോടതി ഹർജി ഇന്നത്തെ പരിഗണനാ പട്ടികയില്‍ ഉള്‍പ്പെടുത്തിയത്.

രാഹുല്‍ മാങ്കൂട്ടത്തിലിന്റെ മുൻകൂർ ജാമ്യം റദ്ദാക്കണം, ഹൈക്കോടതി വിധിയിലെ പരാമർശങ്ങള്‍ മരവിപ്പിക്കണം തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് യുവതി കോടതിയെ സമീപിച്ചത്.പ്രായ പൂർത്തിയാകാത്ത ഒരു കുട്ടിയുൾപ്പടെ പത്ത് പേരെ പീഡനത്തിന് ഇരയാക്കിയിട്ടുണ്ടെന്നും പരാതിക്കാരി നേരത്തെ ചൂണ്ടിക്കാട്ടിയിരുന്നു.