ഓപ്പറേഷന്‍ തൂഫാന് പിന്തുണ; വിജയ് കൊച്ചിയിലെത്തും,മോഹന്‍ലാലിനൊപ്പം പരിപാടിയില്‍ പങ്കെടുക്കും

ഓപ്പറേഷന്‍ തൂഫാന്‍ ദി നാര്‍ക്കോ ഹണ്ടിന് തമിഴ്‌നാട് സര്‍ക്കാരിന്റെ പൂര്‍ണ്ണ പിന്തുണ. തമിഴ്‌നാട് മുഖ്യമന്ത്രി സി ജോസഫ് വിജയ് കൊച്ചിയിലെത്തും. നടന്‍ മോഹന്‍ലാലിനൊപ്പം ആഭ്യന്തര വകുപ്പിന്റെ ലഹരിവിരുദ്ധ പരിപാടിയില്‍ വിജയ് പങ്കെടുക്കുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല അറിയിച്ചു.സി ജോസഫ് വിജയുമായി അരമണിക്കൂറിലേറെ നേരെ സംസാരിച്ചുവെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. 

 

മോഹന്‍ലാല്‍ ആണ് തൂഫാന്റെ ബ്രാന്‍ഡ് അംബാസിഡര്‍

കൊച്ചി: ഓപ്പറേഷന്‍ തൂഫാന്‍ ദി നാര്‍ക്കോ ഹണ്ടിന് തമിഴ്‌നാട് സര്‍ക്കാരിന്റെ പൂര്‍ണ്ണ പിന്തുണ. തമിഴ്‌നാട് മുഖ്യമന്ത്രി സി ജോസഫ് വിജയ് കൊച്ചിയിലെത്തും. നടന്‍ മോഹന്‍ലാലിനൊപ്പം ആഭ്യന്തര വകുപ്പിന്റെ ലഹരിവിരുദ്ധ പരിപാടിയില്‍ വിജയ് പങ്കെടുക്കുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല അറിയിച്ചു.സി ജോസഫ് വിജയുമായി അരമണിക്കൂറിലേറെ നേരെ സംസാരിച്ചുവെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. 

കഴിഞ്ഞദിവസം ദക്ഷിണേന്ത്യയെ ലഹരി മുക്തമാക്കാനുള്ള പദ്ധതിയുടെ ഭാഗമായി കേരളം, തമിഴ്നാട്, കര്‍ണാടക, തെലങ്കാന, ആന്ധ്രാപ്രദേശ്, പുതുച്ചേരി എന്നിവിടങ്ങളിലെ പൊലീസ് മേധാവികളും കേരള-ലക്ഷദ്വീപ് കസ്റ്റംസ്, എന്‍സിബി, ഡിആര്‍ഐ, എസ്‌ഐബി, ആര്‍പിഎഫ് തുടങ്ങിയ കേന്ദ്ര ഏജന്‍സികളിലെ ഉന്നത ഉദ്യോഗസ്ഥരും തിരുവനന്തപുരത്തെ പൊലീസ് ആസ്ഥാനത്ത് വിളിച്ചുചേര്‍ത്തിരുന്നു.

തുടര്‍ന്ന് പങ്കെടുത്ത എല്ലാവരും 'ഓപ്പറേഷന്‍ തൂഫാന്‍' ദി നാര്‍ക്കോ ഹണ്ടിനായി ഓരോ എസ് പി മാരെ നോഡല്‍ ഓഫീസര്‍മാരായി അവരവരുടെ സംസ്ഥാനങ്ങളില്‍ അടിയന്തരമായി ചുമതലപ്പെടുത്തുമെന്ന് അറിയിച്ചിരുന്നു.കേരള-തമിഴ്‌നാട് അതിര്‍ത്തി പൂര്‍ണമായും പൊലീസ് നിരീക്ഷണത്തില്‍ കൊണ്ടുവരുമെന്നും വിവരങ്ങള്‍ ഇരു സംസ്ഥാനങ്ങളും പരസ്പരം കൈമാറുമെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി.

മോഹന്‍ലാല്‍ ആണ് തൂഫാന്റെ ബ്രാന്‍ഡ് അംബാസിഡര്‍. ഇരുവരും ചേര്‍ന്ന് ജില്ല എന്ന ചിത്രത്തില്‍ അഭിനയിച്ചിട്ടുണ്ട്. വിജയ് വരാമെന്ന് സമ്മതിച്ചിട്ടുണ്ട്. അവര്‍ രണ്ടുപേരും കൂടി പങ്കെടുക്കുന്ന ഒരു പരിപാടി മുഖ്യമന്ത്രി വി ഡി സതീശനെ കൂടി പങ്കെടുപ്പിച്ചുകൊണ്ട് ആഭ്യന്തരവകുപ്പ് എറണാകുളത്ത് വച്ച് നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്. ലഹരിക്കെതിരെ വലിയ പോരാട്ടത്തില്‍ ഞങ്ങളോടൊപ്പം കൈകോര്‍ക്കാന്‍ തയാറായതില്‍ വിജയോട് നന്ദി പറയുന്നു – അദ്ദേഹം പറഞ്ഞു.