സിജെപി സമരത്തിന് പിന്തുണ; കൊച്ചിയിൽ വേടന്റെ നേതൃത്വത്തിൽ നടത്തിയ പരിപാടിക്കെതിരെ കേസെടുത്ത് പൊലീസ്

ഡല്‍ഹി സിജെപി സമരത്തിന് പിന്തുണ അറിയിച്ച് കൊച്ചിയിൽ റാപ്പർ വേടന്റെ നേതൃത്വത്തിൽ നടത്തിയ പരിപാടിക്കെതിരെ കേസെടുത്ത് പൊലീസ്. മാനേജർ വിഗ്നേഷിനും കണ്ടാൽ അറിയുന്ന 90 പേർക്കെതിരെയും ആണ് കേസ്

 

കൊച്ചി പനമ്പള്ളി നഗറിലുള്ള സെൻട്രല്‍ പാർക്കില്‍ ബുധനാഴ്ചയായിരുന്നു വേടന്റെ നേതൃത്വത്തില്‍ അനുകൂല പരിപാടി സംഘടിപ്പിച്ചത്.

കൊച്ചി: ഡല്‍ഹി സിജെപി സമരത്തിന് പിന്തുണ അറിയിച്ച് കൊച്ചിയിൽ റാപ്പർ വേടന്റെ നേതൃത്വത്തിൽ നടത്തിയ പരിപാടിക്കെതിരെ കേസെടുത്ത് പൊലീസ്. മാനേജർ വിഗ്നേഷിനും കണ്ടാൽ അറിയുന്ന 90 പേർക്കെതിരെയും ആണ് കേസ്

കൊച്ചി പനമ്പള്ളി നഗറിലുള്ള സെൻട്രല്‍ പാർക്കില്‍ ബുധനാഴ്ചയായിരുന്നു വേടന്റെ നേതൃത്വത്തില്‍ അനുകൂല പരിപാടി സംഘടിപ്പിച്ചത്. സംഭവത്തില്‍ എറണാകുളം സൗത്ത് പോലീസാണ് സ്വമേധയാ കേസെടുത്തത്. ഗതാഗത തടസം ഉണ്ടാക്കിയെന്നാണ് പോലീസ് പറയുന്നത്. പരിപാടി നടത്തിയത് അനുവാദം ഇല്ലാതെയെന്നാണ് കണ്ടെത്തല്‍.