സപ്ലൈകോ ഓണക്കിറ്റുകള്‍ പ്രഖ്യാപിച്ചു; 1280 രൂപയുടെ സാധനങ്ങള്‍ 1000 രൂപയ്ക്ക്; മഞ്ഞകാര്‍ഡിന് സൗജന്യ കിറ്റ്

സപ്ലൈകോ ഓണക്കിറ്റുകള്‍ പ്രഖ്യാപിച്ചു 1,280 രൂപ വിലമതിക്കുന്ന 21 ഇനങ്ങള്‍ അടങ്ങിയ അത്തംകിറ്റ് 1,000 രൂപയ്ക്കാണ് പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കുക.

 

1,280 രൂപ വിലമതിക്കുന്ന 21 ഇനങ്ങള്‍ അടങ്ങിയ അത്തംകിറ്റ് 1,000 രൂപയ്ക്കാണ് പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കുക.

കൊച്ചി : സപ്ലൈകോ ഓണക്കിറ്റുകള്‍ പ്രഖ്യാപിച്ചു. 1,280 രൂപ വിലമതിക്കുന്ന 21 ഇനങ്ങള്‍ അടങ്ങിയ അത്തംകിറ്റ് 1,000 രൂപയ്ക്കാണ് പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കുക.

ഇതില്‍ അരി, വെളിച്ചെണ്ണ, പഞ്ചസാര തുടങ്ങിയ പ്രധാന സാധനങ്ങള്‍ ഉള്‍പ്പെടുന്നു. കൂടാതെ 1,880 രൂപ വിലയുള്ള 25 ഇനങ്ങള്‍ അടങ്ങിയ ഉത്രാടം കിറ്റ് 1,500 രൂപയ്ക്കും, 2,540 രൂപ വിലവരുന്ന 30 ഇനങ്ങളുള്ള തിരുവോണം കിറ്റ് 2,000 രൂപയ്ക്കും ലഭിക്കും.

ഇതിനുപുറമേ 374.50 രൂപ വിലയുള്ള സിഗ്നേച്ചർ കിറ്റ് 299 രൂപയ്ക്കും വാങ്ങാം. ഇതിനോടൊപ്പം പ്രത്യേക സമ്മാനപദ്ധതികളും സപ്ലൈകോ ആസൂത്രണം ചെയ്തിട്ടുണ്ട്. സംസ്ഥാനത്തെ എ.വൈ.എയ് (മഞ്ഞ റേഷൻകാർഡ്) വിഭാഗത്തില്‍പ്പെട്ട കുടുംബങ്ങള്‍ക്ക് സൗജന്യമായി ഓണക്കിറ്റ് വിതരണം ചെയ്യും.

സപ്ലൈകോ തയ്യാറാക്കി റേഷൻകടകള്‍ വഴി എത്തിക്കുന്ന ഈ കിറ്റുകളുടെ പാക്കിംഗ് തിങ്കളാഴ്ച മുതല്‍ ആരംഭിക്കും. ഓഗസ്റ്റ് അഞ്ചു മുതല്‍ 10 വരെ കിറ്റുകള്‍ റേഷൻകടകളില്‍ എത്തിക്കും. തുടർന്ന് ഓഗസ്റ്റ് 10 മുതല്‍ ഉത്രാട ദിവസമായ 25 വരെ റേഷൻകടകള്‍ വഴി കാർഡുടമകള്‍ക്ക് കിറ്റുകള്‍ കൈപ്പറ്റാം.

സൗജന്യ കിറ്റിലുള്ള പ്രധാന സാധനങ്ങള്‍: പഞ്ചസാര (1 കിലോ), വെളിച്ചെണ്ണ (1 ലിറ്റർ), തുവരപ്പരിപ്പ് (250 ഗ്രാം), ചെറുപയർ പരിപ്പ് (250 ഗ്രാം), വൻപയർ (250 ഗ്രാം), കടല (500 ഗ്രാം), മില്‍മ നെയ്യ് (100 മില്ലി), തേയില (250 ഗ്രാം), പായസം മിക്സ് (200 ഗ്രാം), സാമ്പാർ പൊടി (100 ഗ്രാം), മുളകുപൊടി (100 ഗ്രാം), മഞ്ഞള്‍പ്പൊടി (100 ഗ്രാം), മല്ലിപ്പൊടി (100 ഗ്രാം), ഉപ്പ് (1 കിലോ) തുടങ്ങിയവയാണ് സൗജന്യ കിറ്റില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്