കോണ്‍ഗ്രസിലെ മുഖ്യമന്ത്രി ചർച്ച : മാധ്യമങ്ങൾക്കാണ് വിലക്ക് വരേണ്ടതെന്ന് സണ്ണി ജോസഫ്
കോണ്‍ഗ്രസിലെ മുഖ്യമന്ത്രി തര്‍ക്കത്തിൽ മാധ്യമങ്ങള്‍ക്കാണ് വിലക്ക് വരേണ്ടതെന്ന് കെ പി സി സി അദ്ധ്യക്ഷൻ സണ്ണി ജോസഫ് പറഞ്ഞു
Updated: Apr 27, 2026, 13:17 IST
കണ്ണൂർ : കോണ്‍ഗ്രസിലെ മുഖ്യമന്ത്രി തര്‍ക്കത്തിൽ മാധ്യമങ്ങള്‍ക്കാണ് വിലക്ക് വരേണ്ടതെന്ന് കെ പി സി സി അദ്ധ്യക്ഷൻ സണ്ണി ജോസഫ് പറഞ്ഞു. കണ്ണൂർ ഡിസിസി ഓഫീസിൽ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ചെന്നിത്തലയുടെ പത്ര പരസ്യം ശ്രദ്ധയിൽപ്പെട്ടില്ലെന്ന് സണ്ണി ജോസഫ് പറഞ്ഞു. മുഖ്യമന്ത്രി ആരെന്ന് ഹൈക്കമാന്‍ഡ് തീരുമാനിക്കും. ആ തീരുമാനം എല്ലാവരും അംഗീകരിക്കുമെന്നും സണ്ണി ജോസഫ് പറഞ്ഞു.
സംസ്ഥാനത്ത് ലോഡ് ഷെഡിങ് ഇല്ലെന്ന് മന്ത്രി പറയുമ്പോഴും ജനങ്ങള്‍ക്ക് അനുഭവം ഉണ്ടെന്നും സര്‍ക്കാര്‍ ഒളിച്ചുകളി അവസാനിപ്പിക്കണമെന്നും സണ്ണി ജോസഫ് പറഞ്ഞു. പവർക്കട്ട് യാഥാർഥ്യമാണ്. എൽഡിഎഫ് സർക്കാരിൻ്റെ അടിസ്ഥാന രഹിതമായ അവകാശ വാദങ്ങൾ പൊളിഞ്ഞു. പവർക്കട്ടെന്ന പേരിനാണോ സർക്കാരിന് പ്രശ്‌നമെന്നുംസണ്ണി ജോസഫ് ചോദിച്ചു.