ബിന്ദുവിനെതിരായ പൊലീസിന്റെ ക്രൂരത ഞെട്ടിപ്പിക്കുന്നത് ,സർക്കാരിന് തന്നെ ഇത് നാണക്കേട് : സണ്ണി ജോസഫ്.

ദളിത് യുവതി ബിന്ദുവിനെതിരായ പൊലീസിന്റെ ക്രൂരത ഞെട്ടിപ്പിക്കുന്നതെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്. ബന്ധപ്പെട്ട പൊലീസുകാർക്കെതിരെ നടപടി എടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പെൺമക്കളെ പോലും അധിക്ഷേപിച്ചു. 

 


തിരുവനന്തപുരം: ദളിത് യുവതി ബിന്ദുവിനെതിരായ പൊലീസിന്റെ ക്രൂരത ഞെട്ടിപ്പിക്കുന്നതെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്. ബന്ധപ്പെട്ട പൊലീസുകാർക്കെതിരെ നടപടി എടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പെൺമക്കളെ പോലും അധിക്ഷേപിച്ചു. 

സർക്കാരിന് തന്നെ ഇത് നാണക്കേടാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. വലിയ നീതി നിഷേധമാണ് നടന്നത്. പൊലീസിന് ഇതിൽ വലിയ ഉത്തരവാദിത്തമുണ്ട്. വിഷയത്തിൽ കോൺഗ്രസിന്റെ പൂർണ പിന്തുണ ബിന്ദുവിന് ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.