വേനലവധി ; പ്രത്യേക ട്രെയിൻ സർവീസുകൾ പ്രഖ്യാപിച്ച് റെയിൽവേ
Mar 26, 2025, 14:00 IST

തിരുവനന്തപുരം: വേനലവധി കണക്കിലെടുത്ത് പ്രത്യേക ട്രെയിൻ സർവീസുകൾ പ്രഖ്യാപിച്ചു. ലോകമാന്യതിലകിലേക്ക് തിരുവനന്തപുരം നോർത്തിൽ നിന്ന് വേനൽക്കാല പ്രതിവാര ട്രെയിൻ സർവീസ് നടത്തുമെന്ന് റെയിൽവേ അറിയിച്ചു.
ലോകമാന്യതിലകിൽ നിന്നും ഏപ്രിൽ 3, 10, 17, 24, മെയ് 1, 8, 15, 22, 29 തീയതികളിൽ വൈകീട്ട് 4ന് പുറപ്പെടുന്ന ട്രെയിൻ (നമ്പർ 01063) പിറ്റേന്ന് രാത്രി 10.45ന് തിരുവനന്തപുരം നോർത്തിലെത്തിച്ചേരും. മടക്ക യാത്ര ഏപ്രിൽ 5, 12, 19, 26, മെയ് 3, 10, 17, 24, 31 തീയതികളിൽ തിരുവനന്തപുരം നോർത്തിൽ നിന്നും വൈകീട്ട് 4.20ന് പുറപ്പെടുന്ന ട്രെയിൻ (നമ്പർ 01064) മൂന്നാം നാൾ പുലർച്ചെ 12.45ന് ലോകമാന്യതിലകിലെത്തും.