സംസ്ഥാനത്ത് വേനല്‍ മഴ കനക്കുന്നു ; ഇടിമിന്നല്‍ ജാഗ്രതാ നിര്‍ദ്ദേശം

സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ വേനൽ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ് . മൂന്ന് ദിവസം ഒറ്റപ്പെട്ട ശക്തമായ വേനൽ മഴ ലഭിച്ചേക്കും. പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിൽ ഇന്ന് യല്ലോ അലേർട്ട് പ്രഖ്യാപിച്ചു.

 

സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ വേനൽ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ് . മൂന്ന് ദിവസം ഒറ്റപ്പെട്ട ശക്തമായ വേനൽ മഴ ലഭിച്ചേക്കും. പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിൽ ഇന്ന് യല്ലോ അലേർട്ട് പ്രഖ്യാപിച്ചു.

പത്തനംതിട്ട, ഇടുക്കി, മലപ്പുറം ജില്ലകളിൽ നാളെ യെല്ലോ മുന്നറിയിപ്പ്. മലയോര മേഖലകളിൽ മഴ ശക്തമായേക്കും. മഴയ്ക്കൊപ്പം ഇടിമിന്നലിനും കാറ്റിനും സാധ്യത. പൊതുജനങ്ങൾ ഇടിമിന്നൽ ജാഗ്രത മുന്നറിയിപ്പ് പാലിക്കണമെന്ന് ദുരന്ത നിവാണ അതോറിറ്റി അറിയിച്ചു.മഴയ്ക്കൊപ്പം തന്നെ ശക്തമായ ഇടിമിന്നലിനും മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗതയിലുള്ള കാറ്റിനും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പില്‍ പറയുന്നു.

യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ച ജില്ലകള്‍:

ഏപ്രില്‍ 4 (ശനി): പത്തനംതിട്ട, ഇടുക്കി.

ഏപ്രില്‍ 5 (ഞായര്‍): പത്തനംതിട്ട, ഇടുക്കി, എറണാകുളം.

ഒറ്റപ്പെട്ടയിടങ്ങളില്‍ 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കാവുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്. മലയോര മേഖലകളില്‍ താമസിക്കുന്നവര്‍ പ്രത്യേക ജാഗ്രത പാലിക്കണമെന്ന് ദുരന്ത നിവാരണ അതോറിറ്റി നിര്‍ദ്ദേശിച്ചു.

ഇടിമിന്നല്‍ ജാഗ്രതാ നിര്‍ദ്ദേശങ്ങള്‍:

കാര്‍മേഘം കണ്ട് തുടങ്ങുന്ന സമയം മുതല്‍ തന്നെ മുന്‍കരുതലുകള്‍ സ്വീകരിക്കണം. ഇടിമിന്നലുള്ള സമയത്ത് താഴെ പറയുന്ന നിര്‍ദ്ദേശങ്ങള്‍ പാലിക്കുക:

തുറസായ സ്ഥലങ്ങള്‍ ഒഴിവാക്കുക: ഇടിമിന്നലുള്ള സമയത്ത് മൈതാനങ്ങളിലോ ടെറസിലോ നില്‍ക്കുന്നത് ഒഴിവാക്കുക.

വൈദ്യുതി ബന്ധം വിച്ഛേദിക്കുക: ഗൃഹോപകരണങ്ങളുടെ പ്ലഗുകള്‍ ഊരിയിടുക. ഇലക്ട്രോണിക് ഉപകരണങ്ങള്‍ ഉപയോഗിക്കാതിരിക്കുക.

ജനലും വാതിലും അടയ്ക്കുക: കാറ്റും മിന്നലുമുള്ളപ്പോള്‍ ജനലുകള്‍ക്കും വാതിലുകള്‍ക്കും സമീപം നില്‍ക്കരുത്.

കുട്ടികളുടെ കാര്യത്തില്‍ ശ്രദ്ധ: അന്തരീക്ഷം മേഘാവൃതമാണെങ്കില്‍ കുട്ടികളെ പുറത്ത് കളിക്കാന്‍ വിടരുത്.