കടുത്ത ചൂടിന് ആശ്വാസമായി നാളെ മുതൽ വേനൽ മഴ എത്തും
കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ് അനുസരിച്ച് നാളെമുതല്‍ കേരളത്തില്‍ ഉടനീളം നേരിയ മഴയ്ക്കുള്ള സാധ്യതയുണ്ട്. പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ്, എന്ന ജില്ലകളിലാണ് നാളെ മഴ പെയ്യാൻ സാധ്യതയുള്ളത്
തുടർന്ന് 29, 30 തീയതികളിലും കേരളത്തിലെ എല്ലാ ജില്ലകളിലും മഴ പെയ്യാൻ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പില്‍ വ്യക്തമാക്കുന്നു. എന്നാല്‍ ഈ രണ്ടു ദിവസങ്ങളിലും ലക്ഷദ്വീപില്‍ മഴയുണ്ടാകില്ല.
കോഴിക്കോട്: കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ് അനുസരിച്ച് നാളെമുതല്‍ കേരളത്തില്‍ ഉടനീളം നേരിയ മഴയ്ക്കുള്ള സാധ്യതയുണ്ട്. പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ്, എന്ന ജില്ലകളിലാണ് നാളെ മഴ പെയ്യാൻ സാധ്യതയുള്ളത്.
28-ാം തീയതി ശനിയാഴ്ച കേരളത്തിലെ എല്ലാ ജില്ലകളിലും കൂടാതെ ലക്ഷദ്വീപിലും നേടിയ മഴയ്ക്ക് സാധ്യത ഉണ്ട്. തുടർന്ന് 29, 30 തീയതികളിലും കേരളത്തിലെ എല്ലാ ജില്ലകളിലും മഴ പെയ്യാൻ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പില്‍ വ്യക്തമാക്കുന്നു. എന്നാല്‍ ഈ രണ്ടു ദിവസങ്ങളിലും ലക്ഷദ്വീപില്‍ മഴയുണ്ടാകില്ല.
ഇടിമിന്നല്‍ സമയത്ത് തുറസ്സായ സ്ഥലങ്ങള്‍ നില്‍ക്കാതിരിക്കാൻ ശ്രദ്ധിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നല്‍കുന്നു. ഉച്ച സമയങ്ങളില്‍ നേരിട്ടുള്ള സൂര്യപ്രകാശം ഒഴിവാക്കാനും ചൂടുമൂലമുള്ള ദാഹം ഒഴിവാക്കാൻ കൂടുതല്‍ വെള്ളം കുടിക്കാനും ശ്രദ്ധിക്കണം.