വേനൽ മഴ രക്ഷിച്ചു..,സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം കുറഞ്ഞു

ചിലയിടങ്ങളിലെ വേനല്‍ മഴയും കാരണം ഇന്നലെ സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം കുറഞ്ഞു. 106.03 ദശലക്ഷം യൂണിറ്റാണ് ഇന്നലത്തെ വൈദ്യുതി ഉപഭോഗം .

 

19.55 ദശലക്ഷം യൂണിറ്റ് ജല വൈദ്യുതി പദ്ധതികളില്‍ നിന്ന് ഉത്പാദിപ്പിച്ചപ്പോള്‍ 84.37 ദശലക്ഷം യൂണിറ്റാണ് പുറത്ത് നിന്ന് വാങ്ങിയത് .

തിരുവനന്തപുരം:  ചിലയിടങ്ങളിലെ വേനല്‍ മഴയും കാരണം ഇന്നലെ സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം കുറഞ്ഞു. 106.03 ദശലക്ഷം യൂണിറ്റാണ് ഇന്നലത്തെ വൈദ്യുതി ഉപഭോഗം .

വൈകുന്നേരത്തെ വൈദ്യുതി ആവശ്യകതയിലും കുറവുണ്ടായി . 5600 മെഗാവാട്ടായിരുന്നു ഇന്നലത്തെ ഉയര്‍ന്ന ആവശ്യകത . 19.55 ദശലക്ഷം യൂണിറ്റ് ജല വൈദ്യുതി പദ്ധതികളില്‍ നിന്ന് ഉത്പാദിപ്പിച്ചപ്പോള്‍ 84.37 ദശലക്ഷം യൂണിറ്റാണ് പുറത്ത് നിന്ന് വാങ്ങിയത് .

ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന വൈദ്യുതി ഉപയോഗവും ആവശ്യകതയും ശനിയാഴ്ചയായിരുന്നു .117.16 ദശലക്ഷം യൂണിറ്റ് വൈദ്യുതിയാണ് ശനിയാഴ്ച ഉപയോഗിച്ചത്. അതേസമയം അടുത്ത 3 മണിക്കൂറില്‍ കേരളത്തിലെ ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റർ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇന്ന് (20/04/2026) മുതല്‍ 22/04/2026 വരെ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറില്‍ 40-50 km വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.