സംസ്ഥാനത്ത് ഇന്നു മുതല്‍ വേനല്‍ മഴയ്ക്ക് സാധ്യത

ബുധനാഴ്ച നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ടുണ്ട്. 

 

കാറ്റോടും ഇടിമിന്നലിനോടും കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ കേന്ദ്രം അറിയിക്കുന്നത്.

സംസ്ഥാനത്ത് ഇന്ന് മുതല്‍ മെച്ചപ്പെട്ട വേനല്‍മഴയ്ക്ക് സാധ്യത. കൂടുതല്‍ ജില്ലകളില്‍ ഇന്ന് മുതല്‍ മഴ കിട്ടിയേക്കും. കാറ്റോടും ഇടിമിന്നലിനോടും കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ കേന്ദ്രം അറിയിക്കുന്നത്. ബുധനാഴ്ച നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ടുണ്ട്. 

മഴ മുന്നറിയിപ്പിനിടെയും സംസ്ഥാനത്ത് ഇന്ന് താപനില മുന്നറിയിപ്പുമുണ്ട്. പാലക്കാട് 40 ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയരാനുള്ള സാധ്യത നിലനില്‍ക്കുകയാണ്. കൊല്ലത്ത് 39 ഡിഗ്രി സെല്‍ഷ്യസ് വരെയും കോട്ടയം, പത്തനംതിട്ട, തൃശ്ശൂര്‍, കോഴിക്കോട് ജില്ലകളില്‍ 38 ഡിഗ്രി സെല്‍ഷ്യസ് വരെയും താപനില ഉയരാം. ആലപ്പുഴ, എറണാകുളം, മലപ്പുറം, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ 37 ഡിഗ്രി സെല്‍ഷ്യസ് വരെയും തിരുവനന്തപുരത്ത് 36 ഡിഗ്രി സെല്‍ഷ്യസ് വരെയും താപനില ഉയരാം. ഇന്നലെ പാലക്കാട് വീണ്ടും നാല്പത് ഡിഗ്രി സെല്‍ഷ്യസിലേക്ക് താപനില ഉയര്‍ന്നിരുന്നു. 40.1ഡിഗ്രി സെല്‍ഷ്യസ് ആണ് പാലക്കാട് ഇന്നലെ രേഖപ്പെടുത്തിയത്.